ബാലുവിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: യുവ സംഗീത സംവിധായകനും വയലിനിസ്റ്റും ആയ ബാലഭാസ്‌കര്‍ സംഗീതത്തിനോട് വിട പറഞ്ഞു... ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പടര്‍ന്നത് പെട്ടെന്നായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. ബാലുവിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
പക്ഷേ സത്യം മറ്റൊന്നായിരുന്നു. വികൃതിയായ ഒരു മലയാളി ഹാക്കര്‍ ഒപ്പിച്ച പണി മാത്രമായിരുന്നു അത്. വാര്‍ത്ത പടര്‍ന്നതോടെ ഫേസ്ബുക്ക് സ്റ്റാറ്റസിന് കീഴെ കമന്റുകള്‍ വന്ന് നിറഞ്ഞു. ബാലൂ... അരുത്.. ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു അധികവും.

പക്ഷേ അധിക സമയം കഴിയുന്നതിന് മുമ്പ് തന്നെ ബാലഭാസ്‌കറിന്റെ സുഹൃത്ത് ഫേസ്ബുക്ക് വാളില്‍ സത്യാവസ്ഥ പോസ്റ്റ് ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ ബാലുതന്നെ കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സ്റ്റാറ്റസ് അപ് ലോഡ് ചെയ്തു. അതോടെ ഏറെനേരത്തേക്ക് പടര്‍ന്ന ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും അവസാനമായി.
'എന്റെ സംഗീത യാത്രക്ക് അവസാനം... എന്റെ കുഞ്ഞ് വയലിന്‍ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന് സന്തോഷമുണ്ട് എനിക്ക്...യാത്ര പറയാന്‍ അവസാനമായി...ഇനി സംഗീതമില്ല...പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി...പറയാന്‍ വാക്കുകളില്ല...നന്ദി' ഹാക്ക് ചെയ്യപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ബാലഭാസ്‌കറിന്റേതെന്ന് പേരില്‍ പ്രത്യക്ഷപ്പട്ട സന്ദേശം ഇങ്ങനെയായിരുന്നു. ഇത് വായിച്ചാല്‍ പിന്നെ ആരാധകര്‍ വിഷമിക്കാതിരിക്കുമോ...












Click it and Unblock the Notifications