Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ദൈവ വിശ്വാസത്തെ ചിലര്‍ ചോദ്യം ചെയ്തുവെന്ന് സ്റ്റീഫന്‍ ദേവസി

പാലക്കാട്: തന്റെ ദൈവ വിശ്വാസത്തെ ചിലര്‍ ചോദ്യം ചെയ്തുവെന്ന് ഗായകന്‍ സ്റ്റീഫന്‍ ദേവസി. ക്രിസ്ത്യനായിട്ടും എന്തുകൊണ്ട് മറ്റ് മതങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് സ്റ്റീഫന്‍ സേവസി മറുപടി പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റീഫന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംഗീത്തില്‍ മതങ്ങളെ കൂട്ടി ചേര്‍ക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സംഗീതം അതിര്‍ വരമ്പുകളില്ലാത്തതാണ്. അത് എല്ലാ മനുഷ്യരിലേക്കും ആഴ്ന്നിറങ്ങുന്നു. തനിക്ക് ലഭിച്ച കഴിവ് പാരമ്പര്യമായി കിട്ടിയതല്ലെന്നും സ്റ്റീഫന്‍ വ്യക്തമാക്കി. ദൈവം തന്ന ദാനമായിട്ടാണ് തന്റെ സംഗീതത്തിലുള്ള കഴിവിനെ കാണുന്നത്. തന്റെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്തുവെന്നും സ്റ്റീഫന്‍ പറയുന്നു.

stephendevassy

സ്‌നേഹവും ഒത്തൊരുമയും എല്ലാവരിലും എത്തിച്ചേരണം. അതിനു സംഗീതം നല്ലൊരു ഉപാധിയാണ്. അതാണ് താന്‍ ചെയ്യുന്നതെന്നും സ്റ്റീഫന്‍ പറയുന്നു. സംഗീതത്തിന് മതങ്ങളുടെ അതിരില്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും സ്റ്റീഫന്‍ ഓര്‍പ്പെടുത്തുന്നുണ്ട്.

Dear Friends, Recently there has been a discussion going on through various social media, highlighting comments stating...

Posted by Stephen Devassy onMonday, December 14, 2015

തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഈ പോസ്റ്റിലൂടെ എന്നാണ് സ്റ്റീഫന്‍ പറയുന്നത്. ദൈവം തനിക്ക് വലിയൊരു ഉത്തരവാദിത്വമാണ് തന്നിരിക്കുന്നത്. അതു ഭംഗിയായി നിര്‍വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്റ്റീഫന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+