കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂഴ്ന്നെടുത്ത വത്തക്ക..അധ്യാപകന്റെ 'വത്തക്ക' പ്രസംഗത്തെ മുസ്‌ലിം സംഘടനകള്‍ തള്ളിപ്പറയണം: ഡിവൈഎഫ്ഐ

Google Oneindia Malayalam News

കോഴിക്കോട്: ഫാറൂഖ് ട്രെയിനിംഗ് കോളെജിലെ അധ്യാപകന്‍ നടത്തിയ പ്രസംഗത്തെ കേരളത്തിലെ പ്രബല മുസ്‌ലിംസംഘടനകള്‍ തള്ളിപറയണമെ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിഷയത്തെ വഴിമാറ്റുവാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെ ഒരു മുസ്‌ലിം വിഷയമായി കാണരുത്. ഫാറൂഖ് കോളെജിനെ തകര്‍ക്കുവാനുള്ള നീക്കത്തിന്റെ ഭാഗമെന്ന നിലക്കുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്.

ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസ്: കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് എസ് വൈഎസ് മാര്‍ച്ച്ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസ്: കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് എസ് വൈഎസ് മാര്‍ച്ച്

ഇത്തരം അധ്യാപകര്‍ സംഘ്പരിവാറിന് ഈ മണ്ണില്‍ വളക്കൂറുണ്ടാക്കുകയാണ്. ഇത്തരം പ്രഭാഷകരെ മതസംഘടനകള്‍ ഒറ്റപ്പെടുത്തണം. കേരളത്തിലെ പ്രബുദ്ധരായ മുസ്‌ലിം സംഘടനകള്‍ അതിനുതയ്യാറാകുമെന്നാണ് ഞാന്‍ കരുതുത്. ഡി വൈ എഫ് ഐ പണ്ടേ ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണെും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 riyas


കീഴാറ്റൂര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ ജനഹിതത്തിനൊപ്പം നില്‍ക്കുകയാണ്. വികസനത്തിനെതിരായ സമീപനം ഡിവൈഎഫ്‌ഐക്ക് ഇല്ല. വികസനത്തിന് റോഡ് ആവശ്യമാണ്. ഇതിനെതിരെ ചില തല്‍പ്പരകക്ഷികളാണ് അവിടെ സമരം നടത്തുത്. ആ സമരത്തോടൊപ്പമല്ല കീഴാറ്റൂരിലെ പൊതുസമൂഹം. അതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പൊതുസമൂഹത്തിനൊപ്പം നില്‍ക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ലമധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ല

English summary
muslim association should neglect vattaka speech says dyfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X