Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപി ഭരണത്തില്‍ കർണാടകയില്‍ വേട്ടയാടപ്പെടുന്നു: പത്മജ വേണുഗോപാല്‍

തൃശ്ശൂർ: മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപി ഭരണത്തില്‍ കർണാടകയില്‍ വേട്ടയാടപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. മുസ്ലിം പെൺകുട്ടികൾ അവരുടെ മത ആചാര പ്രകാരം അനിവാര്യമായി കരുതുന്ന " ഹിജാബ് " യൂണിഫോമിന് ഒപ്പം ധരിക്കുന്നതിൽ എന്തിനാണ് ഈ അസഹിഷ്ണുത? സ്വന്തം മതത്തിൽ വിശ്വസിക്കുന്നതിനോ ടൊപ്പം മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ഉൾക്കൊള്ളാനുമുള്ള മനസ്സ് നമ്മളിൽ ഉണ്ടാകണം. മത,ജാതി,വർഗ, വർണ്ണ, ദേശ, ഭാഷ വിത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതാണ് മഹത്തായ ഭാരത സംസ്കാരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന 2014വരെ അങ്ങനെ ആയിരുന്നു നമ്മുടെ രാജ്യം. ക്രിസ്മസ് സമയത്ത് കർണാടകയിലും മറ്റ് ബി ജെ പി ഭരണ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ മതവിശ്വാസികൾക്ക് നേരെ സംഘപരിവാറുകാർ നടത്തിയ അക്രമണങ്ങളെ വിമർശിച്ച കാര്യവും പത്മജ വേണുഗോപാല്‍ സൂചിപ്പിക്കുന്നു. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുസ്ലിം പെൺകുട്ടികൾ അവരുടെ മത ആചാര പ്രകാരം അനിവാര്യമായി കരുതുന്ന " ഹിജാബ് " യൂണിഫോമിന് ഒപ്പം ധരിക്കുന്നതിൽ എന്തിനാണ് ഈ അസഹിഷ്ണുത? സ്വന്തം മതത്തിൽ വിശ്വസിക്കുന്നതിനോ ടൊപ്പം മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ഉൾക്കൊള്ളാനുമുള്ള മനസ്സ് നമ്മളിൽ ഉണ്ടാകണം. മുസ്ലിം - ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്ക് കർണാടകയിൽ ബി ജെ പി ഭരണത്തിൻ കീഴിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. നാളിതുവരെ ഇല്ലാത്ത പ്രശ്നങ്ങളാണ് കർണാടകയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

കോൺഗ്രസിന് കർണാടകയിൽ അധികാരം നഷ്ടപ്പെട്ടത്തോടെ ബി ജെ പി ഭരണത്തിൽ വർഗീയ വാദികൾ മത വിദ്വേഷ പ്രചരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അവർക്ക് ഒപ്പം സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സർക്കാരും നിലകൊള്ളുന്നു. സിഖ് മതസ്ഥർക്ക് തങ്ങളുടെ മത ആചാര പ്രകാരം പവിത്രവും അനിവാര്യവും ആയ തലപ്പാവ് യൂണിഫോമിന് ഒപ്പം ധരിക്കാൻ വിദ്യാലയങ്ങളിലും സർക്കാർ സർവീസുകളിലും അനുമതിയുണ്ട്. പൊട്ട്, കുറി, സിന്ദൂരം, കൈയിൽ ചരട് ഒക്കെ ആചാരപ്രകാരം ഹൈന്ദവരും ധരിക്കുന്നു. ശബരിമല ദർശന സമയത്ത് ഹൈന്ദവ പോലീസുകാർക്ക് താടി, മീശ വളർത്താനും ആചാരങ്ങൾ പാലിക്കാനും അനുമതി നൽകുന്നു.

padmaja-venugopal-

ലോകത്തെ ജനാധിപത്യ രാജ്യങ്ങൾ ആയ അമേരിക്ക, ബ്രിട്ടൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ എത്രയോ രാജ്യങ്ങളിൽ പോലീസ് യൂണിഫോമിന് ഒപ്പം ഹിജാബ് അനുവദിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കുന്ന വനിത ജഡ്ജിമാർ പോലും പല രാജ്യങ്ങളിലും സാധരണമാണ്.

(ക്രിസ്മസ് സമയത്ത് കർണാടകയിലും മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ മതവിശ്വാസികൾക്ക് നേരെ സംഘപരിവാറുകാർ നടത്തിയ അക്രമണങ്ങളെ വിമർശിച്ചുകൊണ്ട് മുമ്പ് ഞാൻ വിശദമായ ഒരു പോസ്റ്റ് ഇട്ടിരുന്നു..)

ഭാരതം ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമാണ്.. ഇത്രയും ജാതി മത വിഭാഗങ്ങളും, വിവിധ ഭാഷകൾ സംസാരിക്കുന്നവരും, വിവിധ വസ്ത്രങ്ങൾ ധരിക്കുന്നവരും ഉള്ള ഇങ്ങനെ ഒരു രാജ്യം ലോകത്ത് വേറെ കാണാൻ കഴിയുക ഇല്ല .... മത,ജാതി,വർഗ, വർണ്ണ, ദേശ, ഭാഷ വിത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതാണ് മഹത്തായ ഭാരത സംസ്കാരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന 2014വരെ അങ്ങനെ ആയിരുന്നു നമ്മുടെ രാജ്യം.

India is my country. All Indians are my brothers and sisters...... Proud to be an Indian -- ഇതാവണം നമ്മുടെ ഓരോരുത്തരുടെയും ചിന്ത.

Recommended Video

cmsvideo
    High court agreed to Kerala government to continue with survey of krail silver line project

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+