കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-മെയില്‍ കേസ് കുറ്റപത്രം സമര്‍പ്പിച്ചു; മാധ്യമപ്രവര്‍ത്തകര്‍ക്കും പണികിട്ടുമോ? പ്രതികളെ കേട്ടാല്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം സമുദായ അംഗങ്ങളുടെ ഇ-മെയിലുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്ന വ്യാജ ആരോപണത്തിന് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചുമാധ്യപ്രവര്‍ത്തകരടക്കം എട്ടുപേരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചത്.

മാധ്യമം വാരികയുടെ പ്രത്യേക ലേഖകന്‍ വിജു വി നായര്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, എഡിറ്റര്‍ പികെ പാറകടവ്, ഇന്ത്യാവിഷന്‍ എക്‌സികുട്ടീവ് ആയിരുന്ന എം പി ബഷീര്‍, റിപ്പോര്‍ട്ടര്‍ മനു ഭരത് എന്നി മാധ്യമപ്രവര്‍ത്തകരും പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ എസ് ഐ ആയിരുന്ന ബിജുസലിം, മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദസ്തീക്കര്‍, അഭിഭാഷകനായ ഷാനവാസ് എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തത്.

cyber-attack

ക്രൈംബ്രൈാഞ്ച് ഡിവൈഎസ്പി ആര്‍ ജയശങ്കറാണ് തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബിജു സലിം ഹൈടെക് സെല്ലില്‍ നിന്നും ഇ-മെയില്‍ അടങ്ങിയ രേഖകള്‍ ചോര്‍ത്തിയെന്നും ഈ രേഖകള്‍ മറ്റു പ്രതികളും ചേര്‍ന്ന് മതവികടനം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

എന്നാല്‍ മറ്റു സമുദായത്തിലെ ഇ-മെയില്‍ ഐഡികള്‍ ഒഴിവാക്കിയാണ് മുസ്ലിം സമുദായത്തിലെ മെയില്‍ ഐഡികള്‍ മാത്രം പ്രസിദ്ധീകരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരും കുറ്റപത്രത്തിലുണ്ട്.

English summary
Muslim email hacking case,crime branch submitted charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X