കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രകലകൾ പഠിച്ച കാരണത്താല്‍ ഊരുവിലക്ക് നേരിട്ട മന്‍സിയ അതേ നാട്ടില്‍ നൃത്ത വിദ്യാലയം തുടങ്ങി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ശാസ്ത്രീയ നൃത്തം പഠിച്ച കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി അതേ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. സ്‌കൂള്‍ കലോത്സവങ്ങളിലൂടെ ഉയര്‍ന്നുവന്ന നര്‍ത്തകിയും മലപ്പുറം വള്ളുവമ്പ്രം സ്വദേശിയുമായ മന്‍സിയയാണ് തന്റെ നാട്ടില്‍ പുതിയ ഡാന്‍സ് സ്‌കൂളുമായി രംഗത്തുവന്നിട്ടുള്ളയത്. ഭരതനാട്യം, കൂച്ചിപ്പിടി, മോഹിനിയാട്ടം, കേരളനടനം എന്നിവയിലാണ് മന്‍സിയയുടെ ഡാന്‍സ് സ്‌കൂളില്‍ പരിശീലനം നല്‍കുക.

കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍; നാല് എംഎല്‍എമാര്‍ രാജിവച്ചു, ഇനി പുതിയ നീക്കംകോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍; നാല് എംഎല്‍എമാര്‍ രാജിവച്ചു, ഇനി പുതിയ നീക്കം

മന്‍സിയയുടെ മലപ്പുറം വള്ളുവമ്പ്രത്തെ വീടിനടുത്തുള്ള മുസ്ല്യാര്‍പീടികയില്‍തന്നെയാണു ഡാന്‍സ് സ്്കൂള്‍ ആരംഭിച്ചത്. അഡ്മിഷന്‍ ആരംഭിച്ചു. വീട്ടമ്മമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നൃത്തത്തില്‍ എം.എ, എംഫില്‍ പാസ്സായ മന്‍സിയയും, കലാമണ്ഡലം ലക്ഷ്മി നായരുമാണു പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആഗ്നേയ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നാണ് മന്‍സിയ തുടങ്ങുന്ന പുതിയ സംരംഭത്തിന്റെ പേര്. പ്രക്ടിക്കലായും തിയറിയായും പരിശീലനം നല്‍കുമെന്ന പ്രത്യേകതയും ആഗ്നേയ സ്‌കൂള്‍ ഓഫ് ഡാന്‍സിനുണ്ട്.

mansiya

ഡാന്‍സിനെ ഗൗരവമായി കാണുന്ന മുഴുവന്‍പേരേയും മന്‍സിയ തന്റെ പരിശീലന കേന്ദ്രത്തിലേക്ക് ക്ഷണിക്കുന്നു. അതോടൊപ്പംതന്നെ ഡാന്‍സിനെ അതിയായ സ്നേഹിക്കുകയും പഠിക്കാന്‍ താല്‍പര്യമുള്ള പാവപ്പെട്ടവര്‍ക്ക് സൗജന്യമായി താന്‍ പരിശീലനം നല്‍കുമെന്നും മന്‍സിയ പറയുന്നു. താന്‍വന്നത് ഏറെ പ്രയാസപ്പെട്ടാണെന്നും തന്റെ ഗുരുക്കന്‍മാരുടെ സഹായത്താലാണ് ഇത്തരത്തില്‍ എത്താന്‍ സാധിച്ചതെന്നും മന്‍സിയ പറഞ്ഞു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ കലോത്സവത്തിന് മാത്രമായി പ്രത്യേക പരിശീലനം നല്‍കില്ല,

ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകിയാണ് മന്‍സിയ. ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മന്‍സിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് മാതാവ് മരിച്ചപ്പോള്‍ മൃതദേഹം കബറടക്കാന്‍ പോലും മതനേതൃത്വം അനുവദിച്ചില്ല. പ്രതിബന്ധങ്ങളിലൂടെ കടന്നു പോയ വി പി മന്‍സിയ മതം തീര്‍ത്ത വിലക്കുകളെയും സധൈര്യം നേരിട്ടാണ് മന്‍സിയ മുന്നേറിയത്.
ഡാന്‍സ് സ്‌കൂളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8086719422

രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...

റേഷന്‍ കടകളിലെ ഇ പോസ് മെഷിന്‍ പതിനായിരത്തോളം സെയില്‍സ്മാന്‍രുടെ ജോലി നഷ്ടപ്പെടുത്തും?റേഷന്‍ കടകളിലെ ഇ പോസ് മെഷിന്‍ പതിനായിരത്തോളം സെയില്‍സ്മാന്‍രുടെ ജോലി നഷ്ടപ്പെടുത്തും?

English summary
muslim girl and family banned for learning classical dance was start dance school in her village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X