വിവാഹപ്രായം:മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പറയുന്നത്?
കോഴിക്കോട്: കേരളത്തില്‍ ഇപ്പോള്‍ വിവാദമായിക്കൊണ്ടിക്കുന്ന ഒന്നാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ച. മുസ്ലീം സംഘടനകളോടും മത പണ്ഡിതന്മാരോടും പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഇക്കാര്യത്തെ കുറിച്ച് അഭിപ്രായങ്ങള്‍ ചോദിച്ചു. തിരിച്ചും മറിച്ചും പഴിചാരലുമായി പലരും മറുപടി പറഞ്ഞു. എന്നാല്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ എന്തുപറയുന്നു?
വിവാഹപ്രയം പതിനെട്ടില്‍ താഴെയാക്കണം എന്ന നീക്കത്തെകുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് മലപ്പുറം ജില്ലയിലെ പത്ത് കോളേജുകളില്‍ നടത്തിയ സര്‍വേയില്‍ 99 ശതമാനം പെണ്‍കുട്ടികളും സമുദായ സംഘടനകളുടെ അഭിപ്രായത്തെ തള്ളി. എംഇഎസ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ സര്‍വെയില്‍ 4040 കുട്ടികളാണ് ആകെ പങ്കെടുത്തത്. ഇതില്‍ 4003 പേരും വിവാഹപ്രായം കുറയ്ക്കുന്നതിലെതിരായാണ് വോട്ട്‌ചെയ്തത്.

ഉന്നത വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നേരത്തെയുള്ള വിവാഹം തടസ്സമാകുന്നതിനാല്‍ വിവാഹപ്രായം പതിനെട്ടോ അതിന് മുകളിലോ ആക്കണം എന്നാണ് 99ശതമാനം കുട്ടികളുടെയും അഭിപ്രായം. സര്‍വെ ഫലം അത്ഭുതപ്പെടുത്തുന്നതാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. പെണ്‍കുട്ടികളുടെ അഭിപ്രായത്തെ മാനിച്ച് അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഇഎസ് ഉള്‍പ്പടെയുള്ള പത്ത് മുസ്ലീം സംഘടനകളാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കനൊരുങ്ങുന്നത്. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഇതിനെതിരെ ഒടുവില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആല്‍ സുന്നതും എതിരക്കുന്നുണ്ട്.












Click it and Unblock the Notifications