കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിക്ക് നേരെ ഓണ്‍ലൈന്‍ ആക്രമണം!ശരീരം പ്രദര്‍ശിപ്പിച്ചെന്ന്,വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സുഹാനയെ അവഹേളിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

Google Oneindia Malayalam News

ബെംഗളൂരു: ടിവി റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തി ഗാനം ആലപിച്ച മുസ്ലീം യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണം. കന്നഡ ടിവി റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തിഗാനം ആലപിച്ച സുഹാന സെയ്ദ് എന്ന 22കാരിക്ക് നേരെയാണ് ഓണ്‍ലൈന്‍ ആക്രണമുണ്ടായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സുഹാനയെ അവഹേളിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. സീ കന്നഡ നടത്തിയ റിയാലിറ്റി ഷോയിലാണ് സുഹാന ഹിന്ദു ഭക്തിഗാനം ആലപിച്ചത്. സുഹാനയുടെ പാട്ട് കേട്ട് വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. എന്നാല്‍ മുസ്ലീം സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ് സുഹാന ചെയ്തതെന്നാണ് മതമൗലിക വാദികളുടെ നിലപാട്.

ഷിമോഗ സ്വദേശിനി...

ഷിമോഗ സ്വദേശിനി...

22കാരിയായ സുഹാന സെയ്ദ് കര്‍ണ്ണാടകയിലെ ഷിമോഗ സ്വദേശിനിയാണ്. സീ കന്നഡ എന്ന ടിവി ചാനല്‍ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് സുഹാന.

മതമൗലികവാദികളെ ചൊടിപ്പിച്ചു...

മതമൗലികവാദികളെ ചൊടിപ്പിച്ചു...

റിയാലിറ്റി ഷോയില്‍ സുഹാന ഒരു ഹിന്ദു ഭക്തിഗാനം ആലപിച്ചതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. സുഹാനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്. സുഹാനയെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല...

നിങ്ങളുടെ മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല...

മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സുഹാനയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. നിങ്ങള്‍ ഇസ്ലാമിനെ കളങ്കപ്പെടുത്തിയെന്നു, ഗാനം ആലപിച്ചത് ഒരു മഹത്തായ കാര്യമെന്ന് ഒരിക്കലും കരുതരുത്,ആറു മാസം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയവര്‍ നിങ്ങളെക്കാള്‍ എത്രയോ മഹാന്മാരാണെന്നും പേജില്‍ പറയുന്നു. നിന്റെ സൗന്ദര്യം അന്യപുരുഷര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതിന്റെ പേരില്‍ നിന്റെ മാതാപിതാക്കള്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. ഇസ്ലാമിനെ ബഹുമാനിക്കാത്ത നിങ്ങള്‍ പര്‍ദ്ദ ധരിക്കരുതെന്നും അത് ധരിച്ച് ഇതെല്ലാം ചെയ്യുന്നത് ഇസ്ലാമിന് അപമാനമാണെന്നും പോസ്റ്റിലുണ്ട്.

സുഹാന പ്രതികരിച്ചില്ല...

സുഹാന പ്രതികരിച്ചില്ല...

ഗാനം ആലപിച്ചതിന് ശേഷം ഷോയിലെ വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സുഹാനയെ അഭിനന്ദിച്ചത്. സുഹാനയുടെ ഗാനം മതമൈത്രിയുടെ അടയാളമാണെന്നും, സംഗീതത്തിലൂടെ മതസൗഹാര്‍ദ്ദം വളര്‍ത്താനാകും എന്നതിന് തെളിവാണെന്നുമായിരുന്നു സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയുടെ അഭിപ്രായം. എന്നാല്‍ സംഭവത്തില്‍ സുഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Muslim Girl Trolled for Singing Hindu Devotional Song.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X