Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹക്കാര്യം സ്വയം തീരുമാനിക്കാനുള്ള അധികാരമില്ല: നാസർ ഫൈസി കൂടത്തായി

ഇടതുപക്ഷ സംഘടനകള്‍ മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണം ശക്തമാക്കി നാസർ ഫൈസി കൂടത്തായി. ഈ വിഷയം നേരത്തെ തന്നെ പറയേണ്ടതായിരുന്നു. സി പി എം മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇസ്ലാം മതം മിശ്ര വിവാഹത്ത അംഗീകരിക്കുന്നുമില്ല. അതിന് അനൂകുലമായ ഇടപെടലുകള്‍ പലഭാഗത്ത് നിന്നും ഉണ്ടായ കൂട്ടത്തില്‍ ഇടതുപക്ഷ സംഘടനകളും അതിന്റെ ഭാഗമായി എന്നുള്ളതുകൊണ്ടാണ് പ്രതികരിച്ചത്.

നേരത്തെ സംഘപരിവാർ സംഘടനകളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. ആർ എസ് എസ് പോലുള്ള സംഘടനകളാണ് നേരത്തെ ഇത്തരം പരിപാടികള്‍ നടത്തിയതെങ്കില്‍ മതനിരപേക്ഷ സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ആശ്വാസകരമല്ല. വിവാഹം അടക്കമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ ഇടപെടാന്‍ പാടില്ലെന്നും നാസർ ഫൈസി വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.

nasar-faizy-koodathai-

സി പി എമ്മിന്റെ ഇടപെടല്‍ മതനിരാസ്വത്തിന് കാരണമാകുന്നു. സി പി എമിന്റെ അടിസ്ഥാനപരമായ നിലപാട് എന്ന് പറയുന്നത് യുക്തിവാദവും മതനിരാസ്വവുമാണ്. ഇസ്ലാമിന്റെ അടിസ്ഥാനപരമായ നിലപാട് എന്ന് പറയുന്നത് ഈശ്വരത്വവും മതബോധവുമൊക്കെയാണ്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇസ്ലാം മത വിശ്വാസവും ഒരു തരത്തിലും ഒന്നിച്ച് പോകില്ല.

മുന്‍പേ എതിർക്കേണ്ട കാര്യമായിരുന്നു. ഇനി എന്നും അതിനെ എതിർക്കും. മിശ്ര വിവാഹത്തെ എതിർക്കുക എന്നുള്ളത് സമസ്തയുടെ ഔദ്യോഗിക പ്രഖ്യാപനമാണ്. സി പി എം നടത്തുന്നു എന്നുള്ളത് സമസ്തയുടെ ഔദ്യോഗിക പ്രഖ്യാപനമല്ല. എന്നാല്‍ കേരളത്തിലെ ആർക്കും ഇവിടെ നടക്കുന്നത് എന്താണെന്നുള്ളത് വ്യക്തമാണ്. മിശ്ര വിവാഹം പാടില്ല, എന്നുള്ളത് പള്ളികളിലും മഹല്ലുകളിലും പറയുക തന്നെ ചെയ്യുമെന്നും നാസർ ഫൈസി പറയുന്നു.

മൈ ബോഡി, മൈ ചോയ്സ് എന്ന ആശയത്തില്‍ നിന്നുകൊണ്ട് എസ് എഫ് ഐ ഉയർത്തിക്കാട്ടുന്ന ക്യാമ്പസ് രാഷ്ട്രീയവും അപകടകരമാണ്. അതായത്, സ്വന്തം സമ്മതമുണ്ടെങ്കില്‍ ഒരു സ്ത്രീയുടെ ദേഹത്ത് ആർക്കും കൈവെക്കാം, പുരുഷന് പുരുഷനുമായും സ്ത്രീക്കും സ്ത്രീയുമായും ലൈംഗിക ബന്ധത്തിലേർപ്പെടാം. മതത്തിന് അതില്‍ യാതൊരു കാര്യവുമില്ല എന്ന ക്യാമ്പയ്ന്‍ എസ് എഫ് ഐ നടത്തുന്നുണ്ട്. അതിനെ ഞങ്ങള്‍ എതിർത്തിട്ടുണ്ട്.

കൃത്യമായ തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇക്കാര്യ പറയുന്നത്. മിശ്ര വിവാഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് സിപിഎം ലേബലിലാണ്. പല പാർട്ടി നേതാക്കളും അണി നിരന്ന് മിശ്ര വിവാഹത്തിന് പിന്തുണ നല്‍കുന്നു. സി പി എം നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമാണ് മിശ്ര വിവാഹമെന്നും കേരളത്തില്‍ സി പി എം ഉള്ളതുകൊണ്ടാണ് ഇത് നടക്കുന്നതെന്ന് സി പി എം നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആര് ആരെ കല്യാണം കഴിക്കണം എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്രം എന്നതില്‍ ഉപരി മാതാപിതാക്കളുടെ ഇടപെടല്‍ ആവശ്യമാണെന്നാണ് ഇസ്ലാം പറയുന്നത്. പെണ്‍കുട്ടി തന്റെ വിവാഹം സ്വയം നിശ്ചയിക്കാന്‍ പാടില്ല. അതായത് പെണ്‍കുട്ടി സ്വന്തം നിലക്ക് വരനെ കണ്ടെത്താന്‍ പാടില്ല. അവരെ വിവാഹം ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തം പിതാവിനാണെന്നും നാസർ ഫൈസി കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+