കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൂട്ടം ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ കയറി, ഇവിടെ കാണിച്ചതു കേട്ടാല്‍ !

  • By Siniya
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം 50 ഓളം വരുന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ചെന്നൈയിലെ ക്ഷേത്രത്തില്‍ കയറി, ഇത് മതസൗഹാര്‍ദ്ദം തകര്‍ക്കാനല്ല, സൃഷ്ടിക്കാനാണ് ഈ യുവാക്കള്‍ ശ്രമിച്ചത് അതിന് വേണ്ടി ചില കാര്യങ്ങള്‍ ഇവിടെ ചെയ്യുകയും ചെയ്തു. എന്താണെന്ന് സംശയിക്കേണ്ട ക്ഷേത്രം വൃത്തിയാക്കലായിരുന്നു ഇവരുടെ പ്രധാന ജോലി.

പ്രളയ ദുരിതത്തില്‍പ്പെട്ട ചെന്നൈ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതേയുള്ളൂ. എന്നാല്‍ പ്രളയത്തില്‍പ്പെട്ട ആളുകള്‍ ഇവിടെയും മതസൗഹാര്‍ദ്ദം സൃഷ്ടിച്ച് വേദനകളും സന്തോഷവുമെല്ലാം ഒരുപോലെ പങ്കിടുകയാണ്. ഇത് തെളിയിച്ചു കൊണ്ട്് വെള്ളം കയറി മലിനമായ ക്ഷേത്രവും പള്ളികളും കഴിഞ്ഞ ദിവസം വൃത്തിയാക്കിയത്. 50 ഓളം വരുന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ യുവാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്.

goravanahallimahalakshmi

കോട്ടുര്‍പുരം,സൈദാപെട്ട് എന്നീ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് ഇവര്‍ വൃത്തിയാക്കിയത്. രണ്ടു ദിവസമായി ചെന്നൈയിലെ ജീവിതം സാധാരണഗതിയിലേകക്് മാറിവരുന്നതേയുള്ളൂ, ഇതിനിടയില്‍ ഇവര്‍ ക്ഷേത്രങ്ങളില്‍ പോവാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വൃത്തിയാക്കാന്‍ തീരുമാനിച്ചതെന്ന് ഇതിന് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകനും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് പറഞ്ഞു.

രണ്ടുദിവസത്തിനകം ഈ ഭാഗത്തുള്ള എല്ലാ ക്ഷേത്രങ്ങളും പള്ളികളും വൃത്തിയാക്കാനാണ് ഇവരുടെ തീരുമാനം. ജമാഅത്തെ ഇസ്ലാമി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ യുവാക്കള്‍. ഇതിലൂടെ മതസൗഹാര്‍ദ്ദം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

English summary
Muslim group cleans flood-hit temples in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X