കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തക്ക പ്രസംഗം: അധ്യാപകനെതിരെ കേസെടുത്തതിന് എതിരെ മുസ്‌ലിം സംഘടനകള്‍

Google Oneindia Malayalam News

കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെപ്പറ്റി സംസാരിച്ച ഫാറൂഖ് കോളെജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുസ്‌ലിം സംഘടനകള്‍. ജില്ലയില്‍ ഒരു ആത്മീയസദസ്സില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഫാറൂഖ്‌കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ നടത്തിയ ഉദ്‌ബോധനപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ പേരില്‍ പോലീസ് കേസെടുത്തതും തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വിവിധ സംഘടനകള്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ഫാറൂഖ് കോളേജിനെതിരെ ചിലനിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രക്ഷോഭസമരങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതായും നേതാക്കള്‍ വ്യക്തമാക്കി.

 vathakka

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ), ടി.പി. അബ്ദുല്ലക്കോയ മദനി (കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍), എം.ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി - കേരള), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക മിഷ്ന്‍), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) എന്നിവരാണ് പ്രസ്താവയില്‍ ഒപ്പുവച്ചിരിക്കുന്നത്.

വെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം, 10 വാരിയെല്ല്... അത് ആരുടെ? അറ്റക്കാമ അസ്ഥികൂടം അന്യഗ്രഹ ജീവിയോവെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം, 10 വാരിയെല്ല്... അത് ആരുടെ? അറ്റക്കാമ അസ്ഥികൂടം അന്യഗ്രഹ ജീവിയോ

English summary
muslim groups supports wattakka speech lecturer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X