ഭരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധം മുസ്ലിം ജമാ അത്ത് മൗന ജാഥയും പ്രതിക്ഷേധ കൂട്ടായിമയും
അടിമാലി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ വിരുദ്ധ നടപടികളില്‍ പ്രതിക്ഷേധിച്ച് ഇടുക്കി അടിമാലിയില്‍ മുസ്ലിം ജമാ അത്ത് മൗന ജാഥയും പ്രതിക്ഷേധ കൂട്ടയ്മയും സംഘടിപ്പിച്ചു.ലോകമെമ്പാടും സമീപകാലങ്ങളില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും രാജ്യത്തെ രാജ്യത്ത് ഭരണകൂട ഭീകരത നിലനില്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് മൗനജാഥ സംഘടിപ്പിച്ചത്.അന്താരാഷ്ട്ര സമൂഹംപ്പോലും ലജ്ജിച്ച് തലതാഴ്ത്തിയ നിഷ്ഠുരവും ക്രൂരവുമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന് മുസ്ലിം ജമാ അത്ത് ഭാരവാഹികള്‍ പ്രതിക്ഷേധ ജാഥക്ക് ശേഷം നടന്ന പൊതു പരിപാടിയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ 130 കോടി ജനങ്ങളും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമായിരുന്നു കാശ്മീരി പെണ്‍കുട്ടിയുടെ ദയനീയ മരണമെന്നും. രാജ്യം അതി ഭീകരമായ അവസ്ഥയിലേക്ക് പോകുകയാണെന്നും ഭരണകൂടം നോക്കി നില്‍ക്കുന്ന അവസ്ഥയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍മാത്രമല്ല ലോകത്തെവിടെയും ആളുകളെ കൊല്ലുന്ന സാഹചര്യം നിലനില്‍ക്കുന്നു എന്നും മനുഷ്യത്വം മരവിച്ച ഒരു സംസ്‌കാരത്തിനു മാറ്റംവരണമെന്നും പ്രതിക്ഷേധത്തില്‍ ആവശ്യം ഉന്നയിച്ചു.ടൗണ്‍ ജുമുഹമസ്ജിദ് ഇമാം മുഹമ്മദ് സമീര്‍ ഫൈസി യുടെ നേതൃതത്തില്‍അടിമാലി ടൗണ്‍ ചുറ്റി നടന്ന പ്രതിക്ഷേധ ജാഥയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.












Click it and Unblock the Notifications