കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തന്ത്രം പാളി; മുസ്ലിം നേതാക്കള്‍ എത്തിയില്ല, തിയ്യതി മാറ്റിയെന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ്

Google Oneindia Malayalam News

കോഴിക്കോട്: ന്യൂനപക്ഷങ്ങളെ ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തില്‍ തിരിച്ചടി. മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ശ്രമമാണ് പരാജയപ്പെട്ടത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍ ആരും ചര്‍ച്ചയ്ക്ക് എത്തിയില്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചര്‍ച്ച തീരുമാനിച്ചത്. ശനിയാഴ്ച വൈകീട്ട് ചര്‍ച്ച നടക്കുമെന്നും ശ്രീധരന്‍ പിള്ളിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുസ്ലിം നേതാക്കള്‍ എത്തിയില്ല.

2

ശ്രീധരന്‍ പിള്ളയുമായി നടക്കുന്ന ചര്‍ച്ച വളരെ രാഷ്ട്രീയ പ്രാധാന്യുള്ളതാണ് എന്ന് പ്രചാരണമുണ്ടായതോടെയാണ് മുസ്ലിം നേതാക്കള്‍ പിന്‍മാറിയത് എന്ന് കേള്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയാല്‍ അത് വലിയ വിവാദമാകുമെന്ന് നേതാക്കള്‍ ഭയന്നു. ഇതോടെ ആരും ചര്‍ച്ചയ്ക്ക് എത്തിയില്ല. മുസ്ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച ഈ മാസം 30ലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ് പറയുന്നു.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

അതിനിടെ മുജാഹിദ് വിഭാഗം നേതാവ് ഹുസൈന്‍ മടവൂര്‍ മറ്റൊരു ചടങ്ങില്‍ വച്ച് ശ്രീധരന്‍ പിള്ളയെ കണ്ടു നിവേദനം നല്‍കി. മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യത്തിന്റെ സിംഹഭാഗവും സ്വന്തമാക്കുന്നു എന്ന് ബിജെപി നേതാക്കളും ചില ക്രൈസ്തവ വിഭാഗങ്ങളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് താന്‍ നല്‍കിയതെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍

ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ അവരെ ബോധിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. മുസ്ലിം സംഘടനാ നേതാക്കളുമായി വളരെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിജെപി നേതാവാണ് ശ്രീധരന്‍ പിള്ള. അതുകൊണ്ടാണ് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചത്. ക്രൈസ്തവ വിഭാഗങ്ങളെയും ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

English summary
Muslim leaders did not come to meet with BJP Leader PS Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X