കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ദിനാള്‍ ക്ലീമസ് ബാവ വിളിച്ച യോഗത്തില്‍ മുസ്ലിം സംഘടനകള്‍ പങ്കെടുത്തില്ല; കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കര്‍ദിനാള്‍ ക്ലീമസ് ബാവ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്ലിം സംഘടനകള്‍ പങ്കെടുത്തില്ല. പ്രബല സുന്നി സംഘടനകളായ എപി-ഇകെ വിഭാഗം സമസ്തകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. അതേസമയം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി, അധ്യാപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഹുസൈന്‍ മടവൂരും സുഹൈബ് മൗലവിയും മുസ്ലിം സംഘടനാ പ്രതിനിധികള്‍ എന്ന നിലയിലല്ല പങ്കെടുക്കുന്നതത്രെ. കോഴിക്കോട് പാളയം പള്ളി ഇമാം എന്ന നിലയിലാണ് ഹുസൈന്‍ മടവൂര്‍ യോഗത്തിന് എത്തിയത് എന്നാണ് വിവരം. സുഹൈബ് മൗലവി തിരുവനന്തപുരം പാളയം പള്ളി ഇമാം എന്ന നിലയിലും. മധ്യസ്ഥ ചര്‍ച്ചയുടെ വിഷയം അല്ല ഇതെന്നാണ് പ്രമുഖ മുസ്ലിം മത നേതാക്കളുടെ പ്രതികരണം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ലിത്. പകരം ഇല്ലാത്ത ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹം മാപ്പ് പറയണം. മധ്യസ്ഥ ചര്‍ച്ചയുട ആവശ്യമില്ലെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ പറയുന്നു.

p

മലങ്കര സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുന്‍കൈയ്യെടുത്ത് വിളിച്ച യോഗം ഉച്ചയ്ക്ക് ശേഷം 3.30നാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. വിവിധ സഭാ അധ്യക്ഷന്‍മാര്‍ യോഗത്തിനെത്തി. ഗുരുരത്‌നം ജ്ഞാനതപസ്വി ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സീറോ മലബാര്‍ സഭ പ്രതിനിധികളും യോഗത്തിന് എത്തിയില്ല. ചങ്ങനാശേരി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തിനെത്തിയില്ല. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവറലി തങ്ങള്‍ പ്രതികരിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഐക്യത്തോടെ ജീവിച്ച പാരമ്പര്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

11

'ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം''ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം'

അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തുടങ്ങിയ രാഷ്ട്രീയ പോര് തുടരുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഇതിനോട് കടുത്ത ഭാഷയിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. വിജയരാഘവന്‍ വര്‍ഗീയവാദിയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്ന് പ്രസ്താനവന ഇറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മത നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പം എന്നും സുധാകരന്‍ ചോദിച്ചു. മതനേതാക്കളുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടി വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Muslim Leaders Boycott Meeting Called by Cardinal Cleemis Bava in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X