കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കത്തി രാഷ്ട്രീയം ചെറുത്തു തോല്‍പ്പിക്കുക: മുസ്ലിംലീഗ്

Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നതും പൊലീസിനെ നിഷ്ട്്ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കുന്നതും ഗൗരവതരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം എംപി കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ഓഫീസില്ല, കണാനും പരാതിപറയാനും കാരാത്തോട്ടെ വീട്ടിലെത്തണംമലപ്പുറം എംപി കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ഓഫീസില്ല, കണാനും പരാതിപറയാനും കാരാത്തോട്ടെ വീട്ടിലെത്തണം

നിഷ്‌ക്കളങ്കനായ സാമൂഹ്യ സേവകനായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് 29 കാരന്‍ ഷുഹൈബിനെ കണ്ണൂരില്‍ 37 വെട്ടുകള്‍ വെട്ടിയാണ് കൊന്നത്. അരിയില്‍ ഷുക്കൂറിനും ടി.പി ചന്ദ്രശേഖരനും ശേഷം അതേ വഴിയിലും മാര്‍ഗത്തിലും നടന്ന അറുംകൊല മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം.

iuml

അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിന്റെ മുഖഛായ നിറം കെടുത്തിയിരിക്കുന്നു. കേരളത്തിലും വിശിഷ്യാ കണ്ണൂരിലും രാഷ്ട്രീയ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. ഇതിനു അറുതിവരുത്തിയേ മതിയാവൂ. ഏതു രാഷ്ട്രീയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഒരു ഭാഗത്ത് ഭരണകക്ഷിയായ സി.പി.എമ്മാണ്. എതിര്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവകാശം നല്‍കാതെ കായികമായി നേരിടുന്നതും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ നിഷ്‌ക്രിയമാക്കി കേസ്സുകള്‍ അട്ടിമറിക്കുന്നതും അപലപനീയമാണ്.

കാവേരി നദീജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ല
കെ.എം മാണി യു.ഡി.എഫില്‍ ഉണ്ടാവണമെന്നാണ് മുസ്്‌ലിംലീഗ് നിലപാട്. അവരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നില്ലെങ്കിലും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫില്‍ എത്തുമെന്നാണ് പ്രതീക്ഷ. എം.പി വീരേന്ദ്രകുമാര്‍ തല്‍ക്കാലം പോയേടത്തു നില്‍ക്കുന്നതാണ് അദ്ദേഹത്തിനും നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുന്നത് ആശാവഹമാണെന്നു ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ബി.ജെ.പിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു. ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം നടന്ന തെരഞ്ഞെടുപ്പുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. അടുത്തു നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാവും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ഇ.ടി വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയ സാഹചര്യവും നയനിലപാടുകളും ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ദേശീയ എക്‌സിക്യൂട്ടീവ് അടുത്ത മാസം ചേരും. മുസ്്‌ലിംലീഗ് എഴുപതാം സ്ഥാപക ദിനാചരണം മാര്‍ച്ച് 10ന് രാജ്യവ്യാപകമായി ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്ത് ഉണര്‍ത്തുദിനമായി ആചരിക്കും. 24ന് കോഴിക്കോട്ട് ഇ അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും സംബന്ധിച്ചു.

English summary
Muslim league about political violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X