പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമം നടത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സമദാ(40)ണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം താനൂര്‍ സി ഐ സി അലവി, എസ്ബിഎഎസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. 

കുറ്റിപ്പുറത്ത് കണ്ട വെടിയുണ്ടകളും കുഴിബോംബും പുല്‍ഗാവിലെ ആയുധശാലയിലേത്, ഭാരതപ്പുഴയിലെ വെളളം വറ്റിച്ച് പരിശോധന തുടങ്ങി

അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് പ്രതിയായ സമദ്. ഇയാളെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇത്തരത്തില്‍ നിരവധികേസുകളാണു ചൈല്‍ഡ് ലൈനിന് കീഴില്‍ മലപ്പുറത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

samad

അറസ്റ്റിലായ പ്രതി സമദ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജനപ്രതിനിധികള്‍വരെ പ്രതികളായ കേസുകള്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
muslim league activist arrested for molesting neighbour girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്