Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിലപ്പുറം ഒരു ഭരണകൂടത്തിനും ചെയ്യാനാവുമെന്ന് തോന്നുന്നില്ല : സര്‍ക്കാരിനെ പുകഴ്ത്തി ലീഗ് നേതാവ്

കോഴിക്കോട്: ഇതിലപ്പുറം ഒരു ഭരണകൂടത്തിനും ചെയ്യാനാവുമെന്ന് തോന്നുന്നില്ല . പിണറായി സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും പുകഴ്ത്തി യൂത്ത് ലീഗ് നേതാവിൻ്റെ ഫേസ് ബുക്ക്‌ പോസ്റ്റ്. നിപ്പാ വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും വാനോളം പുകഴ്ത്തി യൂത്ത് ലീഗ് നേതാവിൻ്റെ പോസ്റ്റ്. ആരോഗ്യ വകുപ്പിന് നൂറ് മാർക്ക് നൽകാതെ വയ്യെന്ന് പോസ്റ്റിൽ പറയുന്നു. യൂത്ത് ലീഗ് നേതാവും പെരുവയൽ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിററി ചെയർമാനുമായ പി.കെ ഷറഫുദ്ദീനാണ് ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്.

കുറ്റ്യാടിയിലെ ലീഗ് എം എൽ എ പാറക്കൽ അബ്ദുള്ള നിയമസഭയിൽ ആരോഗ്യ വകുപ്പിനെ പരിഹസിക്കാൻ കോമാളി വേഷം കെട്ടിയ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നത് . പോസ്റ്റിങ്ങനെ: "ശാസ്ത്രീയമായും പ്രായോഗികമായും കൈകൊണ്ട നടപടികളുടെ ഭാഗമാണ് സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങാൻ മാത്രം പ്രഹരശേഷിയുള്ള വൈറസിനെ തടുത്ത് നിർത്തിയത്. ...

sharafuddhin-

രോഗികളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ നിത്യവും ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശം നൽകാൻ പ്രത്യേക സെൽ..... അവരോട് വീട്ടിൽ തന്നെ തങ്ങാൻ നിർദ്ദേശം ., ദിവസങ്ങൾക്കകം പഞ്ചായത്തുകൾ മുഖേന സൗജന്യ ഭക്ഷണ കിറ്റ് രഹസൃമായി അവരുടെ വീടുകളിലേക്ക് .. രോഗലക്ഷണം വന്നാൽ ആശുപത്രിയിലെത്തിക്കാൻ പ്രത്യേക വാഹനം ..

മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുത്തിയ ക്രമീകരണങ്ങൾ ....കൃത്യമായ ബോധവൽക്കരണം.. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി .... പൊതുചടങ്ങുകൾക്കേർപ്പെടുത്തിയ നിയന്ത്രണം .. നിത്യേനയുള്ള ഉന്നതതല അവലോകനം .... ഇതെല്ലം രോഗവ്യാപനത്തെ തsഞ്ഞു നിർത്താൻ പര്യാപ്തമായി എന്ന് വേണo വിലയിരുത്താൻ. കേരളം സുരക്ഷിത ഭൂമിയെന്ന് ഒരിക്കൽ കൂടെ തെളിയിച്ചു... " പോസ്റ്റ് അവസാനിപ്പിക്കുന്നതിങ്ങനെ:"ഇതിലപ്പുറം ഒരു ഭരണകൂടത്തിനും ചെയ്യാനാവുമെന്ന് തോന്നുന്നില്ല."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+