ബൈത്തുറഹ്മ പുണ്യം വളയത്തിനും. വിധവയ്ക്ക് തണലോരുക്കിയത് ലീഗ് പ്രവര്‍ത്തകര്‍
നാദാപുരം: ബൈത്തുറഹ്മ പുണ്യം വളയത്തിനും. വിധവയ്ക്ക് തണലോരുക്കിയത് ലീഗ് പ്രവര്‍ത്തകര്‍ . മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
വളയം പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിര്‍ധന വിധവയ്ക്ക് നിര്‍മിച്ച ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനവും ടൗണ്‍ ലീഗ് ഓഫീസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ടി.ടി.കെ. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.

കെ.എം. ഷാജി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കല്‍, റഷിദ് വെങ്ങളം, സി.വി.എം. വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, എന്‍.കെ. മൂസ, വയലോളി അബ്ദുല്ല, ടി.എം.വി. അബ്ദുല്‍ ഹമീദ്, സി. വി. കുഞ്ഞബ്ദുല്ല, എം.പി. ജാഫര്‍, മണ്ടോടി ബഷീര്‍, അഹമ്മദ് കുറുവയില്‍, ഇ കുഞ്ഞബ്ദുല്ല, എം.കെ. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് കുയ് തേരിയില്‍ നിന്ന് വളയത്തേക്ക് ബഹുജന റാലിയും സംഘടിപ്പിച്ചു. ചടങ്ങില്‍ ആദ്യകാല നേതാക്കളായ സി.കെ. അബൂട്ടി, സി.കെ. അമ്മത് ഹാജി, ഇ. അമ്മത് ഹാജി, പി.പി. കുഞ്ഞമ്മത് കുട്ടിഹാജി എന്നിവരെ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. പൊന്നാടയണിയിച്ചു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications