Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി പോലീസിനെ' ഭരിക്കുന്നത് സംഘപരിവാറോ?മുസ്ലീംങ്ങള്‍ക്ക് നേരെ മാത്രമാണോ യുഎപിഎ?

സംഘപരിവാറിന്റെ അജന്‍ഡയ്ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും, യുഎപിഎ നിയമം വര്‍ഗീയമായി ഉപയോഗിക്കുകയാണെന്നും മുസ്ലീം ലീഗ് ആരോപിച്ചു.

കോഴിക്കോട്: അന്യായമായി യുഎപിഎ ചുമത്തുന്ന പോലീസ് നടപടിക്കെതിരെ മുസ്ലീം ലീഗ്. കേരളത്തിലെ പോലീസിനെ ഭരിക്കുന്നത് സംഘപരിവാറാണെന്നും, മുസ്ലീം സമുദായത്തിലുള്ളവര്‍ക്ക് നേരെ മാത്രമാണ് പോലീസ് യുഎപിഎ ചുമത്തുന്നതെന്നും മുസ്ലീം ലീഗ് ആരോപിച്ചു.

പിണറായി സര്‍ക്കാരിനെയും പോലീസിനെയും അതിരൂക്ഷമായാണ് മുസ്ലീം ലീഗ് വിമര്‍ശിച്ചത്. സംഘപരിവാറിന്റെ അജന്‍ഡയ്ക്കനുസരിച്ചാണ് കേരളത്തിലെ പോലീസ് പ്രവര്‍ത്തിക്കുന്നത്. യുഎപിഎ നിയമം വര്‍ഗീയമായി ഉപയോഗിക്കുകയാണെന്നും മുസ്ലീം ലീഗ് ആരോപിച്ചു.

muslimleague

നദീറിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം ലീഗിന്റെ പ്രതികരണം. മുസ്ലീം സമുദായത്തില്‍ ഉള്ളവര്‍ക്ക് നേരെ മാത്രമാണ് പോലീസ് യുഎപിഎ ചുമത്തുന്നതെന്നുമായിരുന്നു മുസ്ലീം ലീഗ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നദീറിനെതിരെ യുഎപിഎ ചുമത്തിയെന്നും പ്രചരണമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+