Get Updates
Get notified of breaking news, exclusive insights, and must-see stories!

അടച്ചിട്ട ബാറുകള്‍ ഒന്നുപോലും തുറക്കരുത്: ലീഗ്

മലപ്പുറം: ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കെ ലീഗും നിലപാട് കടുപ്പിക്കുന്നു. അടച്ചിട്ട ബാറുകള്‍ ഒന്നുപോലും തുറക്കാന്‍ അനുവദിത്തകരുതെന്നാണ് ലീഗിന്റെ ആവശ്യം. അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ സമയം അനുവദിക്കരുതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ നയമെന്ന് മലപ്പുറത്ത് ചേര്‍ന്ന് പ്രവര്‍ത്തക യോഗത്തിന ശേഷം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബാറുകള്‍ യാതൊരു വ്യവസ്ഥയും പാലിക്കാതെ പ്രവര്‍ത്തിച്ചപ്പോഴാണ് കോടതി ഇടപെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൃദുല സമീപനം സ്വീകരിക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടു.

muslim-league

കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ഉടനീളം മദ്യനിരോധം നടപ്പാക്കണം. ഇക്കാര്യം അടുത്ത യു ഡി എഫ് യോഗത്തില്‍ ലീഗ് ശക്തമായി ആവശ്യപ്പെടുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളര്‍ന്ന് വരുന്ന തലമുറയുടെ ജീവല്‍ പ്രശ്‌നമാണ് മദ്യം. മനുഷ്യന്റെ ആരോഗ്യവും സമ്പത്തും സംസ്‌കാരവും നശിപ്പിക്കുന്ന വിപത്താണത്. സന്നദ്ധ, ബഹുജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യം ഗൗരവമായി ചിന്തിക്കണം. നാട്ടില്‍ ഒരു ബാറെങ്കിലും കുറഞ്ഞാല്‍ അത്രയും നല്ലതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ നിലപാടെടുക്കണം. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നത ലീഗ് കണക്കിലെടുക്കുന്നില്ലെന്നും ഇത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+