Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഗ്യാലറിയിലിരുന്നല്ല കളി കാണുന്നത്

കോഴിക്കോട്: മുസ്ലീം ലീഗിനെ വിമര്‍ശിച്ച് വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനെതിരെ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം.ലീഗ് ഗ്യാലറിയിരിരുന്നു കളി കാണുന്നവരല്ലെന്ന് ചന്ദ്രികയിലെ ലേഖനത്തില്‍ പറയുന്നു .ചന്ദ്രികയില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ പ്രസിദ്ധീകരിച്ച മുഖപ്രസഗം ലീഗ് നേതൃത്വത്തിന്റെ അനുമതിയൊടെയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രികയിലെ ലേഖനം വിവാദമായ സാഹചര്യത്തില്‍ മലപ്പുറത്ത് ലീഗ് അടിയന്തിര യോഗം ചേരുകയാണ്. യോഗത്തിലാണ് പാര്‍ട്ടി പത്രത്തില്‍ കോണ്‍ഗ്രസിനെതിരായ ലേഖനം ഉള്‍പ്പെടയുള്ള പ്രസിദ്ധീകരിച്ചതില്‍ ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Muslim League

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ലീഗ് പത്രമായ ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ലീഗിനെതിരെ മുഖപ്രസംഗമെഴുതി. ലീഗ് ഗ്യാലറിയിരിരുന്നു കളി കാണുന്നവരാണെന്ന് പത്രം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ പ്രധാന്യവും വീക്ഷണം ചോദ്യം ചെയ്തു

എന്നാല്‍ ലീഗ് ഗ്യാലറിയിലിരുന്ന് കളി കാണുന്നവരല്ലെന്നും സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ലീഗിന്റെ സാന്നിദ്ധ്യം ദേശീയ രാഷ്ട്രീയത്തില്‍ എപ്പോഴുമുണ്ടെന്നും വീക്ഷണത്തിന് ചന്ദ്രികയിലെ ലേഖനത്തിലൂടെ മറുപടി നല്‍കി. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+