കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ്; കോഴിക്കോടും വടകരയിലും പ്രതിസന്ധിയുണ്ടാക്കി

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം. കോഴിക്കോടും വടകരയിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനം ആദ്യ ഘട്ടത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ സജീവമായത്. മുസ്ലിം ലീഗ് സജീവമായിട്ടും കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും പ്രചാരണത്തിന് എത്തിപ്പെടാത്ത സാഹചര്യവുമുണ്ടായി.

16

കോഴിക്കോട് എംകെ രാഘവന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ ധാരണയായതാണ്. എന്നാല്‍ പ്രചാരണത്തിന്റെ തുടക്കം മങ്ങിയ നിലയിലായിരുന്നു. പിന്നീട് ഒളിക്യാമറ വിവാദമുണ്ടായപ്പോള്‍ സ്ഥാനാര്‍ഥിയും ഏതാനും ചില നേതാക്കളും മത്രമാണ് പ്രതിരോധിക്കാന്‍ രംഗത്തുവന്നത്. ഇതെല്ലാം പ്രചാരണത്തില്‍ മങ്ങലുണ്ടാക്കി. സാധാരണ പ്രവര്‍ത്തകരെ രംഗത്തിറക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും മുസ്ലിം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതിമോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി

അതേസമയം, വടകരയില്‍ വളരെ വൈകിയാണ് കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പ്രചാരണ രംഗം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര ശ്രമിച്ചില്ല. മുസ്ലിം ലീഗ് താഴെ തട്ടില്‍ പ്രചാരണം ഏറ്റെടുക്കേണ്ടി വന്നുവെന്നും ലീഗ് യോഗം വിലയിരുത്തി. ആദ്യഘട്ടത്തിലെ വീഴ്ച പിന്നീട് മറികടന്നുവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോടും വടകരയിലും പോളിങ് ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാകുമെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തല്‍. പോളിങ് 80 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം വര്‍ധന പോളിങിലുണ്ടായി. ഇതെല്ലാം യുഡിഎഫിന് അനുകൂലമാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗം വിലയിരുത്തി.

English summary
Muslim League Leaders meet against Congress election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X