Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ ചലച്ചിത്രമേള കമല്‍ ഉദ്ഘാടനം ചെയ്യരുത്; കമലിനെതിരെ മുസ്ലീം ലീഗ്

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇതു ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് ഈ ആവശ്യം ഉന്നയിച്ചത്.

മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേള സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യരുതെന്ന് മുസ്ലീം ലീഗ്. ഐഎഫ്എഫ്‌കെയുടെ നിലമ്പൂര്‍ മേഖലാ മേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയാനിരിക്കെയാണ്, മേള ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് കമല്‍ പിന്മാറണമെന്ന് മുസ്ലീം ലീഗ് നിലപാടെടുത്തത്.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇതു ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് ഈ ആവശ്യം ഉന്നയിച്ചത്. മലപ്പുറം ജില്ലാ കലക്ടര്‍ക്കും മുസ്ലീം ലീഗ് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാനാണ് കമല്‍. വ്യാഴാഴ്ചയാണ് ഐഎഫ്എഫ്‌കെയുടെ നിലമ്പൂര്‍ മേഖലാ മേളയ്ക്ക് തിരി തെളിയുന്നത്.

Kamal

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ അടുത്തമാസം 12നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+