ഗണേഷ് കുമാറിന്റേത് വ്യക്തിഹത്യ, രാഷ്ട്രീയ നിരാശ: ലീഗ്
തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുത അഴിമതി ആരോപണം ഉന്നയിച്ച കെബി ഗണേഷ് കുമാറിനെതിരെ ലീഗ് നേതൃത്വം രംഗത്ത്. ഗണേഷ് കുമാറിന് രാഷ്ട്രീയ നിരാശയാണെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്.
ഗണേഷ് കുമാറിന്റെ സ്ഥാനവും മാനവും നഷ്ടപ്പെട്ടത് കാരണക്കാരന്‍ വികെ ഇബ്രാഹിം കുഞ്ഞ് അല്ല. ഏത് അന്വേഷണത്തേയും നേരിടാന്‍ മുസ്ലീം ലീഗ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നാണ് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചത്. പരാതിയുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് ഗണേഷ് ലോകായുക്തക്ക് മുന്നില്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. വയനാട്ടിലെ ഒരു റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തിയെന്നാണ് ആക്ഷേപം. ഇബ്രാഹിം കുഞ്ഞിന്റെ സ്വത്ത് വിവരങ്ങള്‍ ആദായനികുതി വകുപ്പ് അന്വേഷിക്കണം എന്നും ഗണേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപകരമായും നേരിടും എന്നാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്.
ഗണേഷ് ലോകായുക്തക്ക് മുന്നില്‍ വിതുമ്പിയ സംഭവത്തെ കെപിഎ മജീദ് പരിഹസിച്ചു. സിനിമാനടനായ ഗണേഷ് വിതുമ്പാനും ചിരിക്കാനും ആംഗ്യഭാഷ കാണിക്കാനും സമര്‍ത്ഥനാണെന്ന് കേരളം പലതവണ കണ്ടതാണെന്നായിരുന്നു പരിഹാസം.












Click it and Unblock the Notifications