കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടി കോണ്‍ഗ്രസില്‍ നിന്ന് യുഡിഎഫിലേക്ക്: ചെന്നിത്തലക്കെതിരെ ലീഗ്

  • By Ajmal
Google Oneindia Malayalam News

തിരുവനന്തപുരം; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് വഴക്കും നേതൃത്വത്തിനെതിരേയുള്ള അടിയും യു.ഡി.എഫിലേക്ക് കൂടി വ്യാപിക്കുന്നു. രാഷ്ട്രീയപരമായ ഏറെ അനുകൂല സാഹചര്യം ഉണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയം നേതൃത്വത്തിന്റെ പിടിപ്പികേടു കൊണ്ടാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. പല യുവനേതാക്കളും പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

പ്രധാനമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് അദ്ദേഹത്തിന് ഇതുവരെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതെങ്കില്‍ ഇപ്പോഴത് ഘടകകക്ഷികളില്‍ നിന്ന് വരെ ആയിരിക്കുന്നു. പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരേയുള്ള തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് മുസ്ലിം ലീഗ്. മറ്റ് ഘടകക്ഷികളുടെ പിന്തുണയും ഈ നീക്കത്തില്‍ ലീഗിന് ഉണ്ടായേക്കും.

പടനീക്കം ചെന്നിത്തലക്ക് നേരെ

പടനീക്കം ചെന്നിത്തലക്ക് നേരെ

ചെങ്ങന്നൂരില്‍ സ്വന്തം പഞ്ചായത്തിലും സന്ത്വം ബൂത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏറെ പിന്നിലായതാണ് ചെന്നിത്തലക്ക് നേരെയുള്ള പടനീക്കത്തിന് പ്രധാന കാരണം. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള വിമരശനത്തിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശനവും ചെന്നിത്തലക്ക് നേരിടേണ്ടി വന്നു. ചെങ്ങന്നൂര്‍ പരാജയത്തിന്റെ ചുവട് പിടിച്ച് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലീഗ് അടക്കമുള്ള ഘടകക്ഷികള്‍. ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ലീഗിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. തങ്ങളുടെ നിലപാട് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ലീഗിന്റെ നീക്കത്തിന് മാണിയുടേയും പിന്തുണയുണ്ടാകും. യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെങ്കിലും മാണിക്ക് ചെന്നിത്തലയോടുള്ള പിണക്കം ഇതുവരെ മാറിയിട്ടില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് യു.ഡി.എഫ് നേതാക്കളൊക്കെ മാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇത് പ്രകടമായിരുന്നു.

തുടക്കം കോണ്‍ഗ്രസില്‍ നിന്ന്

തുടക്കം കോണ്‍ഗ്രസില്‍ നിന്ന്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടപ്പിലെ തോല്‍വിയേതുടര്‍ന്ന് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയായിരുന്നു. ഇതിന്റെ ആദ്യ സൂചനകള്‍ ഫലം വരുന്നതിന് തലേദിവസം തന്നെ യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്ത് വന്നു. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന് അണികളും നേതാക്കളും ഒരേ സമയം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നത് നിര്‍ത്തണമെന്ന താക്കീതുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിം എം സൂധീരന് ആവശ്യപ്പെട്ടു. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിമാറ്റണം. ഗ്രൂപ്പിനപ്പുറം അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണണിക്കണമെന്നും സുധീരന്‍ ഓര്‍മ്മപ്പെടുത്തി.

രാജ്യസഭാ സീറ്റെന്ന കീറാമുട്ടി

രാജ്യസഭാ സീറ്റെന്ന കീറാമുട്ടി

കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസീറ്റുകളില്‍ യു.ഡി.എഫിന് ജയിപ്പിക്കാനാവുന്നത് ഒരു സ്ഥാനാര്‍ത്ഥിയേയാണ്. ആ സീറ്റിലേക്ക് സ്ഥാനമൊഴിയുന്ന പി ജെ കൂര്യനെ വീണ്ടു പരിഗണിക്കരുതെന്ന ആവശ്യവുമായി ഹൈബി ഈഡന്‍, വി,ടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, റിജില്‍ മാക്കുറ്റി, റോജി എം ജോണ്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തി. 'രാജ്യസഭാ സീറ്റ് കുത്തകയാക്കി വെച്ചിരിക്കുന്ന യുവകോമളന്‍ വീണ്ടും കച്ചകെട്ടി ഇറങ്ങിയിരിക്കുയാണ്. വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കള്‍ക്ക് രക്ഷയുള്ളു എന്ന് മുന്‍പ് പറഞ്ഞത് ഇപ്പോഴും ശരിയാണ്'' എന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. കടുത്ത വിമര്‍ശനമാണ് മറ്റു നേതാക്കളും നടത്തിയത്. ഒരു സ്ഥാനവും ഞാന്‍ ചോദിച്ച് വാങ്ങിയിട്ടില്ല, എല്ലാ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ്. പാര്‍ട്ടി പറയുന്നത് അനുസരിക്കും. മുതിര്‍ന്നവരെല്ലാം മാറുന്നത് ഗുണകരമല്ല എന്നുമായിരുന്നു പി.ജെ കൂര്യന്റെ മറുപടി

മാണിയും ലീഗും

മാണിയും ലീഗും

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ കനത്ത അടി നടന്നുകൊണ്ടിരിക്കേയാണ് രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന പ്രസ്താവനയുമായി ലീഗ് രംഗത്തെത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയെങ്കിലും ഔദ്യോഗികമായി കേരള കോണ്‍ഗ്രസ് ഇതുവരെ മുന്നണിയുടെ ഭാഗമല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി അദ്ദേഹത്തെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കിയത് പി.കെ കുഞ്ഞാലി കുട്ടി നടത്തിയ കൂടിക്കാഴ്ച്ചകളായിരുന്നു. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ല എന്ന നിലപാടാണ് ലീഗിന്

English summary
muslim league against ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X