കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല.

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്ട്: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്കെതിരെ മുസ്ലീം ലീഗ്. അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മിുസ്ലീം ലീഗ് വ്യക്തമാക്കി. മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. കേരളം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

<strong>പിണറായിയെ പേടിക്കണോ? എന്തിന്? മുഖ്യമന്ത്രി തന്നെ പറയുന്നു കാര്യങ്ങൾ,വിനോദാവസരങ്ങൾ മാറ്റിവെച്ചു!</strong>പിണറായിയെ പേടിക്കണോ? എന്തിന്? മുഖ്യമന്ത്രി തന്നെ പറയുന്നു കാര്യങ്ങൾ,വിനോദാവസരങ്ങൾ മാറ്റിവെച്ചു!

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. അതുകൊണ്ട് തന്നെ കേരളം കരുതിയിരിക്കണമെന്നാണ് മുസ്ലീംലീഗ് വ്യക്തമാക്കി. കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ കേരള സന്ദർശനം

മൂന്ന് ദിവസത്തെ കേരള സന്ദർശനം

മൂന്ന് ദിവസം കേരളം സന്ദർശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഞായറാഴ്ചയാണ് മടങ്ങുന്നത്. കേരളത്തിൽ വൻ പരിപാടികളാണ് ബിജെപി ഒരുക്കിയത്.

ദളിതർക്കൊപ്പം ഭക്ഷണം

ദളിതർക്കൊപ്പം ഭക്ഷണം

മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പ്രചാരണ പരിപാടി തിരുവനന്തപുരത്ത് നടത്തി.

ദളിത് വിരുദ്ധ പാർട്ടിയല്ല

ദളിത് വിരുദ്ധ പാർട്ടിയല്ല

തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗറിലെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലായിരുന്നു അമിത് ഷായുടെ പ്രഭാത ഭക്ഷണം. ദളിത് വിരുദ്ധ പാർട്ടിയാണെന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാനായിരുന്നു ബിജെപിയുടെ പ്രചരണം.

ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടതിന് ശേഷമാണ് ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാനായി അമിത്ഷായുടെ പ്രഭാത ഭക്ഷണം പരിപാടി. നിലവിലെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടവും ബിജെപി നിര്‍മ്മിക്കുക.

ബിജെപിയുടെ രാജ്യ പര്യടനം

ബിജെപിയുടെ രാജ്യ പര്യടനം

95 ദിവസത്തെ രാജ്യപര്യടനത്തിലാണ് താനടക്കമുളളവര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അതില്‍ 15 ദിവസം താഴെത്തട്ടിലുളള പ്രവര്‍ത്തനത്തിനായി മാറ്റിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന നേതാക്കൾ ഭവിഷ്യത്ത് അറിയും

സംസ്ഥാന നേതാക്കൾ ഭവിഷ്യത്ത് അറിയും

കേരളത്തില്‍ പാര്‍ട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപിക്ക് ഇവിടെ സീറ്റ് നേടാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു.

ബൂത്ത് കമ്മറ്റിയിൽ പങ്കെടുക്കും

ബൂത്ത് കമ്മറ്റിയിൽ പങ്കെടുക്കും

രാജാജി നഗര്‍ കോളനിയിലെ 96-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയോഗത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ബിജെപി പ്രവര്‍ത്തകരും മാധ്യമതലവന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നുവൈകിട്ട് ആറുമണിക്കാണ് അദ്ദേഹം മടങ്ങുക.

English summary
Muslim League against Amit Shah and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X