മുസ്ലീം ലീഗും നേതൃമാറ്റത്തിനൊരുങ്ങുന്നു, കുഞ്ഞാലിക്കുട്ടി ഇനി സംഘടനാ ചുമതലകളിലേക്കില്ല
മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും സിപിഎം രണ്ടാം നിരക്കാരെ ഇറക്കിയതോടെ പ്രതിപക്ഷ പാര്‍ട്ടികളും നേതൃമാറ്റത്തിന് നിര്‍ബന്ധിതരായിരിക്കുകയാണ്. രമേശ് ചെന്നിത്തലയെ മാറ്റി കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയോഗിച്ച് കഴിഞ്ഞു. മുസ്ലീം ലീഗും നേതൃമാറ്റത്തിന്റെ വഴിയില്‍ ആണ്. പാര്‍ട്ടിയിലും നേതൃമാറ്റം വേണമെന്ന് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
ഇനി സംഘടനാ ചുമതലകളിലേക്ക് ഇല്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിക്കഴിഞ്ഞു. ലീഗിന് പുതിയ നേതൃനിര വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലത്തിന് അനുസരിച്ച മാറ്റം നേതൃത്വത്തില്‍ വേണം എന്നുളള പാര്‍ട്ടിയിലെ പുതുതലമുറയുടെ വികാരം ഉള്‍ക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഒരു തോല്‍വി കൊണ്ട് ലീഗിനെ പിടിച്ച് കെട്ടാന്‍ സാധിക്കില്ലെന്നും പുതുമയോടെ പടക്കുതിരയായി പാര്‍ട്ടി തിരിച്ച് വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 2006ല്‍ ഇതിലേറെ പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ പാര്‍ട്ടി ശക്തമായി തിരിച്ച് വന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുകയും നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 41 സീറ്റുകളിലേക്ക് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കം ഉള്‍പ്പെടുന്ന മുന്നണി ഒതുങ്ങി. തങ്ങള്‍ക്ക് കാര്യമായ പരിക്ക് ശക്തി കേന്ദ്രങ്ങളിലടക്കം പറ്റിയിട്ടില്ല എന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. എങ്കിലും സംഘടനാതലത്തില്‍ മാറ്റം വേണം എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. സംഘടനാ തിരഞ്ഞെടുപ്പിലേക്കാണ് മുസ്ലീം ലീഗ് നീങ്ങുന്നത്.
അഖില പ്രകാശിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications