കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം മുഖ്യന്‍ ഏറ്റെടുക്കണമെന്ന് മുരളി

  • By Soorya Chandran
Google Oneindia Malayalam News

Thiruvanchoor
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മുസ്ലീം ലീഗും കെ മുരളീധരനും രംഗത്ത്. ജയില്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ഘടക കക്ഷിയില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കാരനില്‍ നിന്നും തിരുവഞ്ചൂരിന് വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.

തന്റെ വകുപ്പില്‍ നടക്കുന്ന കര്യങ്ങള്‍ അറിഞ്ഞില്ല എന്ന് മന്ത്രി പറയുന്നതില്‍ കാര്യമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജയില്‍ വിവാദം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മന്ത്രിസഭയുടെ സഭയുടെ നിറം കെടുത്തിയെന്നും ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

ജയില്‍ വിവാദത്തിന്‍റെ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കണം എന്ന് കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവഞ്ചൂരിനെ മന്ത്രിസഭയില്‍ നിന്ന് പുറത്തക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അടിമുടി കോണ്‍ഗ്രസുകാരനായ തിരുവഞ്ചൂരിന് മറ്റേതെങ്കിലും പ്രധാനപ്പെട്ട വകുപ്പ് നല്‍കണം എന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ജയിലുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ ആഭ്യന്തരമന്ത്രി കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നുഎന്ന് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവി പറഞ്ഞു.

നേരത്തെ കണ്ണൂര്‍ ഡിസിസിയും കെ സുധാകരന്‍ എംപിയും തിരുവഞ്ചൂരിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌നെ നീക്കണം എന്ന് പോലും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിലെ ചില ഘടകകക്ഷികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

English summary
Muslim League and K Muraleedharam take stand against Thiruvanchur. തി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X