മുസ്ലിം ലീഗ് 5 മന്ത്രിമാരെ പ്രഖ്യാപിച്ചു; കോഴിക്കോട് രണ്ടര വര്‍ഷം കാത്തിരിക്കണം, കൂടുതല്‍ വകുപ്പുകള്‍
മലപ്പുറം: വിഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍. പാര്‍ട്ടിയുടെ മന്ത്രിമാരെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചു. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, പികെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ എന്ന് തങ്ങള്‍ അറിയിച്ചു.
മൂന്നു മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്‍ ഷംസുദ്ദീന്‍ പാലക്കാട് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും മലപ്പുറം ജില്ലക്കാരനാണ്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഎം ഷാജി തൊട്ടടുത്ത വേങ്ങര മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. പികെ ബഷീര്‍ ഏറനാട് നിന്ന് എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് നിന്നും വിഇ അബ്ദുല്‍ ഗഫൂര്‍ കളമശേരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

കോഴിക്കോട് ജില്ലയില്‍ ഇത്തവണ മികച്ച വിജയമാണ് മുസ്ലിം ലീഗിന് ലഭിച്ചത്. എന്നാല്‍ കോഴിക്കോട് നിന്ന് ഒരു മന്ത്രിയും ഇല്ല എന്നതാണ് എടുത്തു പറയേണ്ടത്. ഇക്കാര്യത്തില്‍ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളും അണികളും അമര്‍ഷത്തിലാണ്. ഇത് തണുപ്പിക്കാനുള്ള ശ്രമം മുസ്ലിം ലീഗ് നടത്തിയിട്ടുണ്ട്. കുറ്റ്യാടിയില്‍ നിന്ന് ജയിച്ച പാറക്കല്‍ അബ്ദുല്ലയെ രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കൂടുതല്‍ വകുപ്പുകള്‍ ലീഗിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എത്തുക. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനാണ് അനുവദിച്ചത്. ആരാണ് ചീഫ് വിപ്പ് എന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് അറിയിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. രണ്ട് വനിതകള്‍ മന്ത്രിസഭയിലുണ്ടാകും. രണ്ട് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവരും മന്ത്രിമാരായുണ്ട്.
കോണ്‍ഗ്രസ് മന്ത്രിമാര്‍
1- രമേശ് ചെന്നിത്തല
2- സണ്ണി ജോസഫ്
്3- കെ മുരളീധരന്‍
4- എപി അനില്‍ കുമാര്‍
5- പിസി വിശ്വനാഥ്
6- റോജി എം ജോണ്‍
7- ബിന്ദു കൃഷ്ണ
8- എം ലിജു
9- ടി സിദ്ദിഖ്
10- കെഎ തുളസി
11- ഒജെ ജനീഷ്
ഘടക കക്ഷികളുടെ മന്ത്രിമാര്‍
1- മോന്‍സ് ജോസഫ്
2- ഷിബു ബേബി ജോണ്‍
3- അനൂപ് ജേക്കബ്
4- സിപി ജോണ്‍












Click it and Unblock the Notifications