കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത്‌ ജയ്‌ ശ്രീറാം വിളിച്ച്‌ ബിജെപി; മറുപടിയായി അള്ളാഹു അക്‌ബര്‍ വിളിയുമായി ലീഗ്‌

Google Oneindia Malayalam News

മഞ്ചേശ്വരം: ബിജെപിക്ക്‌ അധികാരം ലഭിച്ച പാലക്കാട്‌ കാര്യലയത്തില്‍ ജയശ്രീ റാം ഫ്‌ളക്‌സ്‌ ഉയര്‍ത്തിയതിന്‌ പിന്നാലെ മഞ്ചേശ്വരത്ത്‌ സത്യപ്രതിജ്ഞ ചടങ്ങിനിടയില്‍ ജയ്‌ ശ്രീറാം വിളിയുമായി ബിജെപി നേതാവ്‌. മഞ്ചേശ്വരം മംഗല്‍പാടി പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ സത്യാ പ്രതിജ്ഞാ ചടങ്ങിനിടെയാണ്‌ സംഭവം.

പതിനേഴാം വാര്‍ഡായ അടുക്കയില്‍ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറിയുമായ കിഷോര്‍ കുമാറാണ്‌ സത്യപ്രതിജ്ഞ കഴിഞ്ഞ്‌ മൈക്കിലൂടെ ജി ശ്രീറാം വിളിച്ചത്‌. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ അല്ലാഹു അക്‌ബര്‍ വിളിച്ചതോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന്‌ മറ്റ്‌ നേതാക്കളും പൊലീസ്‌ ഇടപെട്ട്‌ പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ സത്യപ്രതിജ്ഞ ചടങ്ങ്‌ പുനാരാരംഭിക്കുകയും ചെയ്‌തു. മാധ്യമം ദിനപത്രമാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

jai sreeram

പാലക്കാട്‌ നഗരസഭയിലും ഇന്ന്‌ ജയ്‌ ശ്രീറാം വിളികള്‍ ഉയര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങിന്‌ ശേഷം എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗണ്‍സില്‍ ഹാളില്‍ നിന്നിറങ്ങി. ഇതചിനിടെ ബിജെപി ദേശീയ സമിതി അംഗം എന്‍ ശിവരാജന്റെ നേതൃത്വത്തില്‍ ജയ്‌ശ്രീറാംവിളിയുമായി പ്രവര്‍ത്തകും രെഗത്തെത്തി. തുടര്‍ന്ന്‌ ഇരുവിഭാഗം പ്രവര്‍ത്തകരെയും പൊലീസ്‌ ലാത്തി വീശി ഓടിക്കുകയായിരുന്നു. പാലക്കാട്‌ ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത്‌ പൊലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

വോട്ടണ്ണല്‍ ദിനത്തില്‍ പാലക്കാട്‌ നഗരസഭാ കാര്യാലയത്തില്‍ ബിജെപി പ്രവര്‍ത്തര്‍ ജയ്‌ശ്രീറാം ഫ്‌ലക്‌സ്‌ ഉയര്‍ത്തിയതിന്‌ മറുപടിയായി ഡിവൈഎഫ്വൈ പ്രലര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയക്കു മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്‌തിരുന്നു

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
Muslim league, bjp workers conflict happened in manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X