Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി'

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിയാക്കിയതാണ് വിവാദം. പ്രാദേശിക നേതൃത്വം ആവശ്യപ്പെടാത്ത, അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട വ്യക്തിക്ക് എന്തിന് സീറ്റ് നല്‍കി എന്ന ചോദ്യമാണ് ഉയരുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തുവന്നു. പാണക്കാട്ടെ നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായിട്ടാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത് എന്ന വിമര്‍ശനമാണ് രണ്ടത്താണി ഉന്നയിക്കുന്നത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ അച്ചടക്ക ലംഘനമായി കാണരുതെന്നും രണ്ടത്താണി പറയുന്നു.

muslim league candidate controversy-

സമീറിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്ത് അബ്ദുറഹ്മാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി. ഫൈസല്‍ ബാബു, അഷ്‌റഫലി, നവാസ്, കെഎം ഷാജി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കിയത് അഭിമാനകരമാണ് എന്ന് അഭിപ്രായപ്പെട്ട ശേഷമാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി സമീറിനെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്തത്. എകെ ആന്റണിയും യുഎ ബീരാനും അവുകാദര്‍കുട്ടി നഹയുമെല്ലാം പ്രതിനിധീകരിച്ച മണ്ഡലമാണ് തിരൂരങ്ങാടി എന്നും രണ്ടത്താണി ഓര്‍മിപ്പിക്കുന്നു.

പേയ്‌മെന്റ് സീറ്റല്ല, റസീപ്റ്റ് സീറ്റ്

2021ല്‍ കെപിഎ മജീദ് ആയിരുന്നു തിരൂരങ്ങാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന തിരൂരങ്ങാടിയില്‍ പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ജയിക്കും. ഇത്തരം സീറ്റ് പ്രവര്‍ത്തകര്‍ക്ക് സുപരിചിതനല്ലാത്ത വ്യക്തിക്ക് നല്‍കിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധം മാത്രമാണ് പിഎംഎ സമീറിന്റെ യോഗ്യത എന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

മുസ്ലിം ലീഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും വിഷയം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. തിരൂരങ്ങാടിയിലേത് പേയ്‌മെന്റ് സീറ്റല്ല, റസീപ്റ്റ് സീറ്റാണ് എന്നാണ് ചിലരുടെ പരിഹാസം. ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ റസീപ്റ്റ് കൈകാര്യം ചെയ്യുന്ന ബിനാമിയാണ് സമീര്‍ എന്നും ചിലര്‍ വിമര്‍ശിച്ചു. പാണക്കാട് ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്ത വിഷയവും ചിലര്‍ ഇതോട് ചേര്‍ത്തുപറയുന്നു.

തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതിലും വിമര്‍ശനം

അതേസമയം, സമീറിനെ പിന്തുണച്ചും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചാണ് ഇവരുടെ പ്രതികരണം. കൊണ്ടോട്ടിയിലെ ലീഗ് നേതാവായിരുന്ന പിഎം ഇസ്മാഈലിന്റെ മകനാണ് സമീര്‍. നിലവില്‍ ചന്ദ്രിക പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്.

അതേസമയം, ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതിലും വിമര്‍ശനമുണ്ട്. വനിതാ ലീഗിലെ മുതിര്‍ന്നഭാരവാഹികള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതാണ് വിമര്‍ശിക്കപ്പെടുന്നത്. മാത്രമല്ല, ലീഗ് നേതാക്കള്‍ക്കും സാദിഖലി തങ്ങള്‍ക്കുമെതിരെ വനിതാ കമ്മീഷനില്‍ മൊഴി കൊടുത്ത വ്യക്തിയാണ് തഹ്ലിയ എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അന്ന് തഹ്ലിയക്ക് പരാതി എഴുതികൊടുത്ത അഷ്‌റഫലിയും സ്ഥാനാര്‍ഥിയായത് വിസ്മയം തന്നെ എന്നും വിമര്‍ശകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+