മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആര്‍എസ്എസ് പ്രവര്‍ത്തക; എതിര്‍ചേരിയുടെ പ്രചാരണം, മറുപടിയുമായി ദിവ്യ
യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിന്റെ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ആര്‍എസ്എസ് പ്രവര്‍ത്തകയാണ് എന്ന് ആരോപണം. പത്തനംതിട്ട നഗരസഭയിലെ 26ാം വാര്‍ഡില്‍ മല്‍സരിക്കുന്ന ദിവ്യ രാജിനെതിരെയാണ് ആരോപണം. അവരുടെ പഴയകാല ഫേസ്ബുക്ക് കുറിപ്പുകള്‍ സൂചിപ്പിച്ചാണ് പ്രചാരണം നടക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ദിവ്യ അനുകൂലിച്ചു എന്നാണ് എതിര്‍ചേരി ആരോപിക്കുന്നത്. പ്രചാരണം ശക്തിപ്പെട്ടതോടെ മുസ്ലിം ലീഗ് മാത്രമല്ല, യുഡിഎഫും ആശങ്കയിലാണ്. മറ്റു വാര്‍ഡുകളിലെ മികച്ച പ്രകടനത്തെ ഇത് ബാധിക്കുമോ എന്നാണ് ആശങ്ക. പ്രചാരണം ശക്തിപ്പെട്ടതോടെ ദിവ്യ പ്രതികരണവുമായി രംഗത്തെത്തി.

താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ആചാരങ്ങളെ ബഹുമാനിക്കുന്നു എന്നും ദിവ്യ പറയുന്നു. രാമനും രാമരാജ്യവും ഒരു പാര്‍ട്ടിയുടെയും അധീനതയിലുള്ളതല്ല. തോല്‍പ്പിക്കണമെങ്കില്‍ നേര്‍ക്കുനേര്‍ നിന്ന് തോല്‍പ്പിക്കണം. ചൂതാട്ടത്തില്‍ പോലും നേരും നെറിയുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗത്വം തനിക്കില്ലെന്നും ദിവ്യ രാജ് വ്യക്തമാക്കുന്നു.
അതേസമയം അവര്‍ ആര്‍എസ്എസിനെ ഫേസ്ബുക്ക് കുറിപ്പില്‍ തള്ളിപ്പറയുന്നില്ല. മുസ്ലിം ലീഗ് തന്റെ ആദ്യ രാഷ്ട്രീയ കാല്‍വെപ്പാണ് എന്ന് ദിവ്യ പറയുന്നു. രാമന്‍ തന്റെ വിശ്വാസവും ഇത് എന്റെ രാഷ്ട്രീയ ആദ്യ പടിയുമാണ് എന്നും ദിവ്യ വ്യക്തമാക്കി. കുറിപ്പിന് താഴെ വ്യത്യസ്തമായ കമന്റുകളാണ് വന്നിട്ടുള്ളത്. ഇവര്‍ എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്ന് ചിലര്‍ ചോദിക്കുന്നു. മുസ്ലിം ലീഗിന് പറ്റിയ സ്ഥാനാര്‍ഥി എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ദിവ്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ''Editing ഒക്കെ നന്നായിട്ടുണ്ട് സന്തോഷം.
അതെ, ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. ഹിന്ദുമത ആചാരങ്ങളും, അനുഷ്ഠാനങ്ങളും അടിയുറച്ച് വിശ്വസിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു.
പിന്നെ,
"രാമനും, രാമ രാജ്യവും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അധീനതയിലുള്ളതല്ല."
തോൽപ്പിക്കണമെങ്കിൽ നേർക്കുനേർ നിന്ന് തോൽപ്പിക്കുക.
എന്തിനു പറയണം, ചൂതാട്ടത്തിൽപ്പോലും നേരും നെറിയുമുണ്ട്.
"പല വമ്പൻ രാഷ്ട്രീയ നേതാക്കന്മാർ വരെ കൂട് വിട്ട് മറുകൂട് ചാടിയവർ ഉണ്ട്."
"ഒന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ,
ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും അംഗത്വവും നിലവിൽ എനിക്കില്ല."
മുസ്ലീം ലീഗ് UDF ഇതു എന്റെ രാഷ്ട്രീയ ആദ്യ കാൽ വെപ്പായി കാണപ്പെട്ടുകൊണ്ട്, ഒരിക്കൽ കൂടി പറയുന്നു, "രാമൻ എന്റെ വിശ്വാസവും, ഇത് എന്റെ രാഷ്ട്രീയ ആദ്യ പടിയായി മനസ്സിലാക്കണമെന്ന് എന്റെ സുഹൃത്തുക്കളോടും പറയുന്നു.
- നന്ദി.''












Click it and Unblock the Notifications