പിന്നേയും ഞെട്ടിച്ച് മുസ്ലീം ലീഗ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് 'അമുസ്ലീങ്ങള്‍'! ഒരാൾ കോൺഗ്രസ് നേതാവ്
മലപ്പുറം: പേരില്‍ തന്നെ 'മുസ്ലീം' എന്നുള്ളതുകൊണ്ട് മുസ്ലീം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക അതിനൊക്കെയുള്ള മറുപടിയാണ്.
27 മണ്ഡലങ്ങളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. അതില്‍ രണ്ട് മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ അല്ല ഉള്ളത്. യുസി രാമനും ദിനേശ് പെരുമണ്ണയും ആണ് ആ സ്ഥാനാര്‍ത്ഥികള്‍. അത് എങ്ങനെ സംഭവിച്ചു എന്ന് ആരും അത്ഭുതപ്പെടേണ്ടതില്ല! വിശദാംശങ്ങള്‍...
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് നേതാവ്
ദിനേശ് പെരുമണ്ണയുടെ കുന്ദമംഗലത്തെ സ്ഥാനാര്‍ത്ഥിത്വം ആണ് ശരിക്കും ഞെട്ടിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ് ദിനേശ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളികളുടെ സമരവേദിയില്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് ദിനേശ്.

പൊതു സ്വതന്ത്രന്‍
മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആണ് ഇടം നേടിയത് എങ്കിലും കുന്ദമംഗലത്ത് യുഡിഎഫിന്റെ പൊതു സ്വതന്ത്രന്‍ ആണ് ദിനേശ് പെരുമണ്ണ. ഇത്തവണ മണ്ഡലം വിട്ടുകിട്ടാന്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഇത്തരമൊരു സമവായം.

അപ്രതീക്ഷിതം
ദിനേശിനെ സംബന്ധിച്ചും കുന്ദമംഗലത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഐഎന്‍എല്‍ നേതാവ് പിടിഎ റഹീം ആണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് ഉള്ള മണ്ഡലമാണിത്.

യുസി രാമന്‍
മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മറ്റൊരു അമുസ്ലീം യുസി രാമന്‍ ആണ്. ഇത്തവണ കോങ്ങാട് മണ്ഡലത്തിലാണ് യുസി രാമന്‍ മത്സരിക്കുന്നത്. വര്‍ഷങ്ങളായി മുസ്ലീം ലീഗ് നേതാവ് കൂടിയാണ് ഇദ്ദേഹം. ദളിത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.

രണ്ട് തവണ എംഎല്‍എ
2001 ലെ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലം സംവരണ സീറ്റ് ആക്കിയപ്പോള്‍ ആണ് യുസി രാമനെ മുസ്ലീം ലീഗ് ആദ്യമായി രംഗത്തിറക്കുന്നത്. സിപിഎമ്മിന്റെ സിപി ബാലന്‍ വൈദ്യര്‍ തുടര്‍ച്ചയായി മൂന്ന് തവണ ജയിട്ട മണ്ഡലം യുസി രാമന്‍ പിടിച്ചെടുത്തു. 2006 ലെ തിരഞ്ഞെടുപ്പിലും രാമന്‍ തന്നെ ആയിരുന്നു ഇവിടെ നിന്ന് വിജയിച്ചത്.

ജനറല്‍ സീറ്റില്‍
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും യുസി രാമനെ മുസ്ലീം ലീഗ് മത്സരിപ്പിച്ചിരുന്നു. അപ്പോഴേക്കും കുന്ദമംഗലം സംവരണ മണ്ഡലം അല്ലാതായിരുന്നു. സംവരണേതര മണ്ഡലത്തില്‍ ദളിത് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് അന്ന് മുസ്ലീം ലീഗ് ചരിത്രപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പിടിഎം റഹീമിനോട് അന്ന് 3,269 വോട്ടുകള്‍ക്ക് യുസി രാമന്‍ പരാജയപ്പെട്ടു.

ഒരു വനിതയും
ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാല്‍ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ മത്സരിപ്പിക്കുന്നു എന്നതാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്നത് വനതി ലീഗ് ദേശീയ സെക്രട്ടറി കൂടിയായ നൂര്‍ബിന റഷീദ് ആണ്. 1996 ല്‍ ആയിരുന്നു മുസ്ലീം ലീഗ് ആദ്യമായി ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications