മുസ്ലിം ലീഗ് ഇത്തവണയും 'കിളവന്‍' കൂട്ടം? 60 പിന്നിട്ടവര്‍ മാറി നില്‍ക്കുമോ, സാദിഖലി തങ്ങളും സമ്മര്‍ദ്ദത്തില്‍
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം വീണ്ടും കച്ചമുറക്കവെ മുസ്ലിം ലീഗില്‍ തലമുറ മാറ്റം വേണമെന്ന് ആവശ്യം. 60 പിന്നിട്ടവര്‍ വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിലാണ് പാര്‍ട്ടിയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഈ ആവശ്യം ചിലര്‍ ഉന്നയിക്കുന്നത്. 1991ലെ തലമുറ മാറ്റത്തിന് ശേഷം മുസ്ലിം ലീഗില്‍ 'പ്രമുഖ മുഖങ്ങള്‍'ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല എന്നാണ് വിമര്‍ശനം.
കഴിഞ്ഞ തവണത്തെ പോലെ 27 സീറ്റുകളില്‍ തന്നെയാണ് ഇത്തവണയും മുസ്ലിം ലീഗ് മല്‍സരിക്കുക. എന്നാല്‍ ജയസാധ്യതയുള്ള എല്ലാ സീറ്റിലും പതിവ് മുഖങ്ങള്‍ തന്നെ എത്തിയേക്കും. പേരിനു മാത്രം ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനിടെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്തേക്ക് കളംമാറുന്നതില്‍ ലീഗ് പ്രാദേശിക നേതൃത്വങ്ങളില്‍ ആശങ്കയുണ്ട്.

നിലവില്‍ മുസ്ലിം ലീഗിന് 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ 50 വയസിന് താഴെ പ്രായമുള്ളത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന് മാത്രമാണ്. 60ന് താഴെ പ്രായമുള്ളത് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍, പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം എന്നിവര്‍ക്കാണ്. ബാക്കി എല്ലാവരും 60നും 80നുമിടയില്‍ പ്രായമുള്ളവരാണ്. ഇനിയും ഇതേ ടീം തന്നെ കളിക്കിറങ്ങുന്നത് ഉചിതമല്ല എന്ന അഭിപ്രായമാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.
പകരം പാര്‍ട്ടിയില്‍ തലമുറ മാറ്റം അനിവാര്യമാണ് എന്ന് ഇവര്‍ പറയുന്നു. കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളെല്ലാം അവരുടെ നാല്‍പ്പതുകളില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതാണ്. ഇപ്പോഴും അവരെ ഒഴിച്ചുള്ള ചര്‍ച്ച മുസ്ലിം ലീഗില്‍ ഇല്ല. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മിക്ക എംഎല്‍എമാരും മല്‍സരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.
സാദിഖലി തങ്ങള്‍ സര്‍പ്രൈസുമായി എത്തുമോ?
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്തു തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എടുക്കാന്‍ പോകുന്നത് എന്നതാണ് ഇനി നിര്‍ണായകം. സാധാരണ എല്ലാം 'പാണക്കാട്ടേക്ക് വിട്ടു' എന്ന് പറയുന്നതു പോലെ സിംപിള്‍ ആകില്ല ഇത്തവണ. ഓരോ മണ്ഡലത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള നേതാവാണ് സാദിഖലി തങ്ങള്‍. പ്രാദേശിക നേതാക്കളുടെ വികാരം അദ്ദേഹത്തിന് അറിയാം.
അടുത്ത കാലത്ത് പുതുമുഖങ്ങളെ കളത്തിലിറക്കുന്നതില്‍ സാദിഖലി തങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയിലും പുറത്തും പ്രശംസിക്കപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കിയത് നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുരയും ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്മിജിയെ നിയമിച്ചപ്പോഴും രാജ്യസഭയിലേക്ക് അഡ്വ. ഹാരിസ് ബീരാനെ നിശ്ചയിച്ചപ്പോഴും കൈയ്യടി ലഭിച്ചത് സാദിഖലി തങ്ങള്‍ക്കാണ്.
എന്നാല്‍ സ്ഥിരം മുഖങ്ങളെ വെട്ടിമാറ്റാന്‍ സാദിഖലി തങ്ങള്‍ക്ക് സാധിച്ചേക്കില്ല. ഇക്കാര്യത്തില്‍ അദ്ദേഹവും സമ്മര്‍ദ്ദത്തിലാണ് എന്നാണ് മുസ്ലിം ലീഗിലെ ചില നേതാക്കള്‍ പറയുന്നത്. യുവാക്കളും പുതുമുഖങ്ങളും വരട്ടേ എന്നാണ് മുസ്ലിം ലീഗില്‍ ശക്തിപ്പെടുന്ന ഒരു വികാരം. മല്‍സരിക്കാനില്ല എന്ന് കെപിഎ മജീദ് നിലപാടെടുത്തത് മല്‍സരിക്കാന്‍ 'കുപ്പായം തുന്നിയവരെ' ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആരെ മാറ്റി നിര്‍ത്തിയാലും അപശബ്ദത്തിന് ഇടയായേക്കുമെന്നതും സാദിഖലി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നു എന്ന വിവരവും വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന പിന്നാലെ മുസ്ലിം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.












Click it and Unblock the Notifications