Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ അഹമ്മദിന് പകരക്കാരന്‍ മുനവറലി??? മലപ്പുറത്തിന് യുവത്വം നല്‍കാന്‍ ലീഗ്!!!

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റെ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയായേക്കും.

തിരുവനന്തപുരം: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മലപ്പുറത്തിന്റെ ലോക്‌സഭാ മെമ്പറുമായ ഇ അഹമ്മദ് എംപിയുടെ മരണത്തോടെ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ ബലാബലത്തിനായിരിക്കും ഉപതിരഞ്ഞെടുപ്പിലൂടെ സാക്ഷ്യം വഹിക്കുക. സ്വന്തം തട്ടകത്തില്‍ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ലീഗിന്റെ ചിന്തയിലില്ല. സിപിഎമ്മിനാകാട്ടെ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായും ഉപതിരഞ്ഞെടുപ്പ് മാറും.

Munavarali Shihab Thangal

സിറ്റിംഗ് സീറ്റിന് യുവത്വത്തിന്റെ പ്രസരിപ്പ് നല്‍കാനാണ് ലീഗിന്റെ പദ്ധതി. ലീഗ് രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയമായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ മത്സരരംഗത്തിറക്കാനാണ് സാധ്യത. നിലവില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ് മുനവറലി. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ സര്‍വസമ്മതനായ മുനവറലി യൂത്ത് ലീഗിന്റെ നേതൃത്വത്തിലെത്തിയത് പാര്‍ട്ടിയുടെ പ്രതിഛായ വര്‍ദ്ധിപ്പിച്ചതായാണ് വിലയിരുത്തല്‍. അതിലുപരി അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യവും പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളുടെ മകനെന്നതും ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

കേരള രാഷ്ട്രീയത്തില്‍ ലീഗിന് പൊതുവേ അനുകൂല കാലവസ്ഥയല്ല. അതുകൊണ്ട് തന്നെ മലപ്പുറം നിലനിര്‍ത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പുതുമുഖത്തിന് അവസരം നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതുകൊണ്ടുതന്നെ മുനവറലിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടിയില്‍ നിന്നും വെല്ലുവിളി ഉയരില്ലെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+