Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, നാല് എംഎല്‍എമാര്‍ക്ക് സീറ്റില്ല,ആരൊക്കെ മത്സരിക്കും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലീം ലീഗില്‍ നിന്ന് അങ്കത്തട്ടിലേക്ക് ഇറങ്ങുന്നതാരൊക്കെ? മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക മലപ്പുറത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് പുതുമുഖങ്ങളെ പാര്‍ട്ടി ഇത്തവണ ഇറക്കുന്നുണ്ട്. അഞ്ച് മന്ത്രിമാര്‍ അവരുടെ സിറ്റിങ് സീറ്റുകളില്‍ തന്നെ മത്സരിക്കുന്നതാണ്.

15 സിറ്റിങ് എംഎല്‍എമാരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയത്. അതേസമയം, നാല് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയില്ല. അബ്ദുസമദ് സമദാനി, കെഎന്‍എ ഖാദര്‍ തുടങ്ങിയവര്‍ക്കാണ് സീറ്റ് നല്‍കാത്തത്. പകരം പുറത്തുനിന്നുള്ള പുതുമുഖങ്ങളെയാണ് പാര്‍ട്ടി ഇറക്കുന്നത്. വള്ളിക്കുന്ന്, കൊടുവള്ളി, കൊണ്ടോട്ടി മണ്ഡലങ്ങളിലാണ് പുതുമുഖങ്ങള്‍ ജനവിധി തേടുന്നത്.

muslimleague1

കോണ്‍ഗ്രസിന്റെ തട്ടകമായ ബാലുശ്ശേരി ഇത്തവണ മുസ്ലീം ലീഗിന് വിട്ടുനല്‍കിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കുന്നതായിരിക്കും. എംകെ മുനീര്‍ കോഴിക്കോട് സൗത്തിലും, അബ്ദുറബ് തിരൂരങ്ങാടിയിലും മത്സരിക്കും. കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം തുടങ്ങിയ സീറ്റുകളിലേക്ക് ആരു മത്സരിക്കുമെന്ന തീരുമാനം പിന്നീടറിയിക്കുന്നതാണ്.

ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക

തിരൂരങ്ങാടി- പികെ അബ്ദുറബ്
വേങ്ങര- പികെ കുഞ്ഞാലിക്കുട്ടി
ഏറനാട്- പികെ ബഷീര്‍
മഞ്ചേരി- എം.ഉമ്മര്‍
പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി
കോഴിക്കോട് സൗത്ത്- എംകെ മുനീര്‍
തിരൂര്‍- സി മമ്മൂട്ടി
മലപ്പുറം- പി ഉബൈദുള്ള
കൊടുവള്ളി- റസാഖ് മാസ്റ്റര്‍
മങ്കട- ടിഎ അഹമ്മദ് കബീര്‍
തിരുവമ്പാടി- വിഎം ഉമ്മര്‍
കാസര്‍കോട്- പിഎംഎ സലാം
വള്ളിക്കുന്ന്- ഹമീദ് മാസ്റ്റര്‍
മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍
ബാലുശ്ശേരി- യുസി രാമന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+