കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗ് 70-ാം വാര്‍ഷികാഘോഷം 10ന്; സമ്മേളന നഗരിയില്‍ 70പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷ ഭാഗമായി ഒരു വര്‍ഷത്തെ 70ഇന കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 10ന് കിഴിശ്ശേരിയില്‍ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഉദ്ഘാടനം നടക്കും. അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഏറനാട് മണ്ഡലത്തിലെ പ്രായമേറിയ 70 പാര്‍ട്ടി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. ഇവര്‍ 70പാര്‍ട്ടി പതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും. യു.ഡി.എഫ് ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. അന്നേ ദിവസം രാവിലെ ജില്ലയിലെ 2200വാര്‍ഡുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. മാര്‍ച്ച് 10മുതല്‍ ഏപ്രില്‍ 10വരെ നടക്കുന്ന വാര്‍ഡ് തല ശാക്തീകരണ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം തിരൂരങ്ങാടിയില്‍ 11ന് നടക്കും.

ഷുഹൈബ് വധം സിബിഐക്ക് വിടാതിരിക്കാന്‍ നീക്കം; സര്‍ക്കാര്‍ തന്ത്രം മെനയുന്നു, പുതിയ നീക്കങ്ങള്‍...ഷുഹൈബ് വധം സിബിഐക്ക് വിടാതിരിക്കാന്‍ നീക്കം; സര്‍ക്കാര്‍ തന്ത്രം മെനയുന്നു, പുതിയ നീക്കങ്ങള്‍...

വാര്‍ഡ് തല സമ്മേളനം, ബാലവേദി, ഹരിത, വനിതാ, ചാരിറ്റബിള്‍ സെല്‍ രൂപീകരണം, പലിശ രഹിത വായ്പാ സംരംഭം, ദ്വിദിന പഞ്ചായത്ത്്-മുനിസിപ്പല്‍ സമ്മേളനങ്ങള്‍ അംബേദ്കര്‍ ദിനത്തില്‍ ദളിത് സമൂഹവും അംബേദ്കറും മുസ്ലിം ലീഗും വിഷയത്തില്‍ സമ്മേളനം, തൊഴിലാളി ദിനത്തില്‍ കെ.എം സീതിസാഹിബും മുസ്ലിം ലീഗും തൊഴിലാളി പ്രസ്ഥാനവും വിഷയത്തില്‍ സെമിനാര്‍, റമദാനില്‍ ദരിദ്ര കുടുംബങ്ങളെ ദത്തെടുക്കല്‍, പെരുന്നാള്‍ സുഹൃദ് സംഗമം, ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷം, നിയോജകമണ്ഡലം സമ്മേളനം, സ്വാതന്ത്ര്യത്തിന് മലപ്പുറത്തിന്റെ സംഭാവന എന്ന സ്വാതന്ത്ര്യദിന സമ്മേളനം, ഓണാഘോഷം, ഈദ് ഫെസ്റ്റ്, അധ്യാപക ദിനത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ചര്‍ച്ച ചെയ്യുന്ന സെമിനാര്‍, അവാര്‍ഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കല്‍, ഒകേ്ടാബറില്‍ ഗാന്ധി നിന്ദിക്കപ്പെടുന്നു

muslmlg

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷ ഭാഗമായി ഭാരവാഹികള്‍ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനം

-ഗോഡ്‌സേ വാഴ്ത്തപ്പെടുന്നു സെമിനാര്‍, കേരളപ്പിറവിയോടനുബന്ധിച്ച് കേരളവും മുസ്ലിം ലീഗും മലപ്പുറവും ചര്‍ച്ചാ സമ്മേളനം, യുവാക്കള്‍ക്കായി കായിക സമിതി രൂപീകരണം, കേന്ദ്ര-സംസ്ഥാന കിരാത ഭരണത്തിനെതിരെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പദയാത്ര, ചതുര്‍ദിന ജില്ലാ സമ്മേളനം, ദരിദ്രഗ്രാമങ്ങളെ ദത്തെടുക്കല്‍, 70 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, 70 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം, ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം പ്രഭാഷണ പരമ്പരകള്‍, ഭീതി പരത്തുന്ന ഫാസിസവും ഭീകരത വളര്‍ത്തുന്ന മാര്‍ക്‌സിസവും സംവാദ സദസ്, ബഹുജന ഗ്രാമസഭ, അധികാര കവര്‍ച്ചക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം, മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, പാര്‍ട്ടി സ്‌കൂള്‍, സ്മൃതി സദസ്, മുന്‍ ജനപ്രതിനിധികളെ ആദരിക്കല്‍, പാര്‍ട്ടി ചരിത്ര ഗ്രന്ഥ നിര്‍മാണം, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് 70 ഇന കര്‍മ പരിപാടികള്‍.പത്രസമ്മേളനത്തില്‍ അഡ്വ. യു.എ ലത്തീഫ്, ഉമ്മര്‍ അറയ്ക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.

12400 കോടിയുടെ ആസ്തിയുണ്ട്, വായ്പയെടുത്ത 6000 കോടിയും പലിശയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ12400 കോടിയുടെ ആസ്തിയുണ്ട്, വായ്പയെടുത്ത 6000 കോടിയും പലിശയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

English summary
muslim league celebrate 70 year;annual celebration on 10th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X