കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക സിവില്‍ കോഡും യുഎപിഎയും വേണ്ട; സമുദായത്തിന്റെ പൊതുശബ്ദമാവാന്‍ മുസ്ലിംലീഗ്

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: സമുദായം നേരിടുന്ന പുതിയ പ്രശ്‌നങ്ങളില്‍ പൊതുനിലപാടുകളുമായി വീണ്ടും മുസ്ലിം ലീഗ്. വര്‍ഗീയത എതിര്‍ക്കാം, എന്നാല്‍ യുഎപിഎ ചുമത്താനാവില്ല, ഏകസിവില്‍കോഡിനെതിരെ ബഹുജനപ്രതിരോധം തുടങ്ങിയ ആശയങ്ങളുമായാണ് ലീഗ് വീണ്ടും സമുദായത്തിന്റെ പൊതുനേതൃത്വം ഏറ്റെടുക്കുന്നത്.

പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ ഉള്ള വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ യുഎപിഎ എടുക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. പരസ്പരം തള്ളണോ, കൊള്ളണോ, വേണമെങ്കില്‍ എത്രത്തോളം, നിലപാടുകള്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ പകച്ചുനില്‍ക്കുന്ന മുസ്ലിം സംഘടനകളുടെ അനിശ്ചിതത്വത്തിനു മുകളിലാണ് ഉറച്ച നിലപാടുകളുമായി ലീഗ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

Muslim League

ഏക സിവില്‍ കോഡ്

ഏകസിവില്‍ കോഡിനായുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു. ഏകസിവില്‍കോഡ് ഇല്ലാത്തതല്ല രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്‌നം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനേ ഏകസിവില്‍ കോഡ് ഉപകരിക്കൂ. ഇതിനെതിരെ മതേതര കക്ഷികളുമായി ഒരുമിച്ചു നിര്‍ത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് സംബന്ധിച്ച് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സര്‍വേ നടത്താന്‍ നിയമകമ്മിഷന്‍ ചോദ്യാവലി നല്‍കിയത് ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കാമെന്ന് കരുതിയില്ല. മറിച്ച് മറ്റു ചില ദുരുദ്ദേശ്യങ്ങളോടെയാണ്. അതിനാല്‍, ഇതൊരു ചര്‍ച്ചയല്ല, സര്‍ക്കാരിന്റെ ചില ഗൂഢനീക്കങ്ങള്‍ മാത്രമാണ്.

ചോദ്യാവലി ബഹിഷ്‌കരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംഘടനകള്‍ ഏകാഭിപ്രായത്തില്‍ എത്തിയിട്ടില്ല. അക്കാര്യം വിവിധ സംഘടനകളോട് ആലോചിച്ച് തീരുമാനിക്കും. ശരിയത്ത് സംബന്ധിച്ച അഭിപ്രായം പറയേണ്ടത് സര്‍ക്കാരല്ല, അതുമായി ബന്ധപ്പെട്ട ജനവിഭാഗമാണ്. ഏകസിവില്‍കോഡ് നീക്കത്തെ ലീഗ് സംശയത്തോടെ നോക്കുന്നത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ശരിയായ ധാരണയുള്ളതുകൊണ്ടുതന്നെയാണെന്നും ലീഗ് നേതാക്കള്‍ പറയുന്നു.

പുസ്തകം, പ്രസംഗം

തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത മുസ്ലിം സമുദായം കാണിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഒറ്റപ്പെട്ട തീവ്രവാദ സംഭവങ്ങളുടെ പേരില്‍ എല്ലാ സമുദായ സംഘടനകളെയും കുറ്റവാളികളായി കാണാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വെടക്കാക്കി തനിക്കാക്കുക എന്ന ചില അന്വേഷണ ഏജന്‍സികളുടെ രീതി അംഗീകരിക്കാനാവില്ല.

പാഠപുസ്തകത്തില്‍ വര്‍ഗീയതയുണ്ടെങ്കില്‍ ആ പുസ്തകം പിന്‍വലിക്കാം. എന്നാല്‍, അതിന്റെ പേരില്‍ യുഎപിഎ ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം വര്‍ഗീയമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, യുഎപിഎ ചുമത്തിയത് ശരിയല്ല. ആടിനെ പട്ടിയാക്കുന്ന രീതി അംഗീകരിക്കാനാവില്ല. എല്ലാ കരിനിയമങ്ങളും എതിര്‍ക്കപ്പെടണം. ഫാസിസവും വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടണമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നു.

English summary
Muslim League clears their stand on Uniform Civil Code and UAPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X