കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങരയിലെ തിളക്കമറ്റ ജയം; മുസ്ലീം ലീഗ് അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായത് സംബന്ധിച്ച് പരിശോധിക്കാന്‍ മുസ്ലീം ലീഗ് കമ്മറ്റിയെ നിയോഗിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായത് സംബന്ധിച്ച് പരിശോധിക്കാന്‍ മുസ്ലീം ലീഗ് കമ്മറ്റിയെ നിയോഗിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിയാവും ഭൂരിപക്ഷത്തില്‍ കുറവും പാര്‍ട്ടി കോട്ടയില്‍ വന്ന തിരിച്ചടിയും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ നേതൃയോഗത്തിലാണ് കമ്മറ്റിയെ നിയോഗിക്കാനുള്ള തീരുമാനമുണ്ടായത്.

ബിജെപി സ്ഥാനാര്‍ഥിയായത് ശ്രീശാന്തിന് തിരിച്ചടിയാകുന്നു; ഇനി എന്തുചെയ്യും?
ഉപതിരഞ്ഞെടുപ്പില്‍ പരമ്പരാഗത വോട്ടുകളെല്ലാം കെ.എന്‍.എ ഖാദറിന് ലഭിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അവലോകനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...

muslim-league

വേങ്ങരയിലെ തിളക്കം കുറഞ്ഞ വിജയത്തിന് പിന്നില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന വിമര്‍ശനവും ചര്‍ച്ചകളില്‍ ഉണ്ടായി. നേരത്തെ യൂത്ത് ലീഗിന് സ്ഥാനാര്‍ഥിയെ നല്‍കാത്തത് വലിയ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു. ഇതേതുടര്‍ന്ന്, തുടക്കത്തില്‍ അവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയുമുണ്ടായി.

കാന്തപുരം എപി വിഭാഗം വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചത് ഭൂരിപക്ഷം കുറയുന്നതിന് കാരണമായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ക്കൊപ്പം നിഷ്പക്ഷമായ വോട്ടുകളും പിപി ബഷീറിന് ലഭിച്ചു. അതേസമയം, വേങ്ങരയിലേത് മികച്ച വിജയമാണെന്നാണ് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തിയത്.

English summary
muslim league committee to report vengara election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X