കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണ

Google Oneindia Malayalam News

മലപ്പുറം: പ്രമുഖരായ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ തീരുമാനം. നിയമസഭയിലേക്ക് വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനും ധാരണ. മൂന്ന് തവണയില്‍ കൂടുതല്‍ നിയമസഭയിലേക്ക് ആര്‍ക്കും അവസരം കൊടുക്കില്ല. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് നേതൃത്വം ചര്‍ച്ച ചെയ്ത് ഇളവ് ആവശ്യമുണ്ടെങ്കില്‍ നല്‍കും. സുപ്രധാനമായ തീരുമാനങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ എടുത്തിരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ എംപി അബ്ദുസമദ് സമദാനി മല്‍സരിച്ചേക്കും. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്....

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

 രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ച്

രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ച്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടത്തണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. അധിക ചെലവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ച നടത്തുന്നത്. മലപ്പുറം സീറ്റില്‍ നിരവധി പേരുകളാണ് മുസ്ലിം ലീഗ് പരിഗണിച്ചിരുന്നത്.

സമദാനി മല്‍സരിച്ചേക്കും

സമദാനി മല്‍സരിച്ചേക്കും

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവരുടെ പേരുകളും മുസ്ലിം ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദുസമദ് സമദാനിയെ മല്‍സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ധാരണയായത് എന്നാണ് വിവരം.

സമദാനിയെ പരിഗണിക്കാന്‍ കാരണം

സമദാനിയെ പരിഗണിക്കാന്‍ കാരണം

നേരത്തെ പാര്‍ലമെന്റ് പരിചയമുള്ളതാണ് സമദാനിയെ പരിഗണിക്കാന്‍ ഒരു കാരണം. മാത്രമല്ല, അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബന്ധങ്ങളും ഭാഷാ പരിജ്ഞാനവും ഗുണമാകുമെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നു. പാണക്കാട് കുടുംബത്തിനും സമദാനി മല്‍സരിക്കണമെന്നാണ് താല്‍പ്പര്യം.

അബ്ദുല്‍ വഹാബ് തുടരും

അബ്ദുല്‍ വഹാബ് തുടരും

രാജ്യസഭാ കാലാവധി തീരുന്ന പിവി അബ്ദുല്‍ വഹാബ് നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അദ്ദേഹം ഏറനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും പികെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വഹാബ് തന്നെ രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കട്ടെ എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിലുണ്ടായ ധാരണ.

ഖാദറും ഉബൈദുള്ളയും ഔട്ട്

ഖാദറും ഉബൈദുള്ളയും ഔട്ട്

കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കും. കെപിഎ മജീദ് മലപ്പുറം മണ്ഡലത്തിലും. കെഎന്‍എ ഖാദറിനും പി ഉബൈദുള്ളയ്ക്കും ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. നിമയസഭയിലേക്ക് ആരൊക്കെ സ്ഥാനാര്‍ഥികളാകണം എന്ന കാര്യത്തില്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

വനിതാ സ്ഥാനാര്‍ഥി മല്‍സരിക്കും

വനിതാ സ്ഥാനാര്‍ഥി മല്‍സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനും തീരുമാനിച്ചു. അഖിലേന്ത്യാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്‍ഥി ആര് എന്ന ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്. മലബാറില്‍ കൂടുതല്‍ സീറ്റ് മുസ്ലിം ലീഗ് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1996ല്‍ കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ഥിയായി ഖമറുന്നീസ അന്‍വര്‍ മല്‍സരിച്ചെങ്കിലും തോറ്റിരുന്നു.

നാലകത്ത് സൂപ്പിയുടെ നിര്‍ദേശം

നാലകത്ത് സൂപ്പിയുടെ നിര്‍ദേശം

മൂന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവര്‍ ഇനിയും മല്‍സര രംഗത്ത് തുടരരുത് എന്ന ആവശ്യം മുസ്ലിം ലീഗില്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു മുസ്ലിം ലീഗ്. എന്നാല്‍ നിയമസഭയുടെ കാര്യത്തില്‍ പഴയ നേതാക്കളെ പൂര്‍ണമായി തഴയരുത് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Muslim League consider Abdul Samad Samadani for Malappuram Lok Sabha By election candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X