കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

Google Oneindia Malayalam News

കോഴിക്കോട്: വനിതകള്‍ക്ക് ഇത്തവണ അവസരം വേണമെന്ന് മുസ്ലിം ലീഗില്‍ ആവശ്യം ശക്തമാണ്. വനിതാ ലീഗും ഹരിതയും ഈ ആവശ്യം നേതൃത്വത്തോട് ഉന്നയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ട മൂന്ന് പേരുടെ പട്ടിക വനിതാ ലീഗ് അടുത്തിടെ മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഈ പട്ടികയിലൊന്നും ഇടംപിടിക്കാതിരുന്ന വനിതാ നേതാവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ആദ്യം കേട്ട പേര്

ആദ്യം കേട്ട പേര്

മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നു. ഹരിത സംസ്ഥാന അധ്യക്ഷ ഫാത്തിമ തഹ്‌ലിയ ലീഗ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണവുമുണ്ടായി. എന്നാല്‍ വനിതാ ലീഗ് നേതാക്കള്‍ ഇടപെട്ട് തന്നെ ഇത് തടഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവന ഇതിന് തെളിവായിരുന്നു.

ഇക്കാര്യങ്ങള്‍ പരിഗണിക്കണം

ഇക്കാര്യങ്ങള്‍ പരിഗണിക്കണം

സോഷ്യല്‍ മീഡിയയില്‍ കാണുന്ന സുന്ദര മുഖങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അത്തരക്കാര്‍ ദുഃഖിക്കേണ്ടി വരുമെന്നും കണ്ണൂരില്‍ കെപിഎ മജീദ് പറഞ്ഞത് ഫാത്തിമയെ സൂചിപ്പിച്ചാണ് എന്ന് കരുതപ്പെടുന്നു. വനിതകളെ മല്‍സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതി എന്നാണ് പാര്‍ട്ടി നേതൃത്വത്തെ വനിതാ ലീഗ് നേതാക്കള്‍ അറിയിച്ചത്.

പട്ടികയിലുള്ള പേര്

പട്ടികയിലുള്ള പേര്

വനിതാ ലീഗ് നേതൃത്വം മൂന്ന് പേരുടെ പട്ടിക മുസ്ലിം ലീഗിന് കൈമാറി. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകളാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് വനിതാ ലീഗ് കൈമാറിയത്. എന്നാല്‍ ഇവരെയെല്ലാം വെട്ടിമാറ്റി ജയന്തി രാജനെ മല്‍സരിപ്പിച്ചേക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള പുതിയ വിവരം.

ചേലക്കര മണ്ഡലം

ചേലക്കര മണ്ഡലം

ദളിത് ലീഗ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷ കൂടിയാണ് ജയന്തി രാജന്‍. തൃശൂരിലെ ചേലക്കര സീറ്റില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഈ സംവരണ മണ്ഡലം ഇത്തവണ മുസ്ലിം ലീഗ് ആവശ്യപ്പെടുകയും കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തുവെന്ന സൂചനയും മീഡിയ വണ്‍ വാര്‍ത്തയില്‍ നല്‍കുന്നു.

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം

പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജയന്തി രാജന്‍. വയനാട്ടിലെ ഇരളം സ്വദേശിയാണ്. ഇവരെ മല്‍സരിപ്പിക്കുന്നതിലൂടെ ഒട്ടേറെ ചോദ്യങ്ങള്‍ക്കു ഒറ്റവാക്കിലൂടെ ഉത്തരം നല്‍കാന്‍ മുസ്ലിം ലീഗിന് സാധിക്കും. ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായാല്‍ ദളിത്, വനിതാ, മുസ്ലിം ഇതര സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന് ചൂണ്ടിക്കാട്ടാം. മാത്രമല്ല, സമസ്തയുടെ കണ്ണുരുട്ടലില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

ചേലക്കര ഇടതുകോട്ട

ചേലക്കര ഇടതുകോട്ട

ചേരക്കര മണ്ഡലം ഏറെ കാലമായി ഇടതുപക്ഷം ജയിച്ചുവരുന്നതാണ്. 1990കളില്‍ ഇവിടെ നിന്ന് കോണ്‍ഗ്രസ് ജയിച്ചിരുന്നു എങ്കിലും പിന്നീട് തുടര്‍ച്ചയായി ഇടതുപക്ഷത്തേക്കാണ് മണ്ഡലം ചാഞ്ഞിട്ടുള്ളത്. ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായാല്‍ ഇവിടെ ജയിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരിക്കും. ജയസാധ്യത കുറഞ്ഞ ഈ സീറ്റ് നല്‍കിയാല്‍ ലീഗിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നത് മറ്റൊരു കാര്യം.

മാറ്റം വരുമെന്ന് നേതാക്കള്‍

മാറ്റം വരുമെന്ന് നേതാക്കള്‍

1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിലെ കോഴിക്കോട് സൗത്തില്‍ മല്‍സരിപ്പിച്ചിരുന്നു. ജയിച്ചില്ല. ശേഷം ആദ്യമായിട്ടാണ് മുസ്ലിം ലീഗ് വീണ്ടും വനിതയെ പരിഗണിക്കുന്നത്. ഇത്തവണ മാറ്റമുണ്ടാകുമെന്ന് മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമെന്നാണ് തങ്ങള്‍ സൂചിപ്പിച്ചത്.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

English summary
Muslim league consider Jayanthi Rajan as woman candidates in Chelakkara in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X