കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

Google Oneindia Malayalam News

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കാന്‍ ദില്ലിയിലേക്ക് പോയതിന് പിന്നാലെ പകരക്കാരന്‍ ആര് എന്ന ചര്‍ച്ച സജീവമാകുന്നു. പരിചയ സമ്പന്നരായ നേതാക്കളെ മല്‍സരിപ്പിക്കണമോ അതോ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമോ എന്നാണ് ചര്‍ച്ച. ഇന്ന് രാവിലെയാണ് കുഞ്ഞാലിക്കുട്ടി ദില്ലിയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി അദ്ദേഹം സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് രാജിക്കത്ത് നല്‍കും. ശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും. അദ്ദേഹത്തിന് പകരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നാലു പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ പരിഗണന സികെ സുബൈറിന്

ആദ്യ പരിഗണന സികെ സുബൈറിന്

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ പേരാണ് കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യം പരിഗണിക്കുന്നത്. മലപ്പുറം മണ്ഡലം നേതാക്കള്‍ക്കും ദില്ലി കെഎംസിസി ഘടകത്തിനും സികെ സുബൈര്‍ വരണം എന്നാണ് താല്‍പ്പര്യമെന്ന് കേള്‍ക്കുന്നു.

രണ്ടാമത്തെ വ്യക്തി

രണ്ടാമത്തെ വ്യക്തി

മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് പട്ടികയിലുള്ള മറ്റൊരാള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഷംസുദ്ദീന്റെ പേര് സജീവ ചര്‍ച്ചയാണ്. മണ്ണാര്‍ക്കാട് നിന്ന് മാറി സ്വന്തം നാടായ തിരൂര്‍ മണ്ഡലത്തില്‍ ഷംസുദ്ദീന്‍ മല്‍സരിക്കുമെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

സമദാനിയുടെ പരിചയസമ്പത്ത്

സമദാനിയുടെ പരിചയസമ്പത്ത്

മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദു സമദ് സമദാനിയാണ് സാധ്യതയുള്ള മറ്റൊരാള്‍. നേരത്തെ പാര്‍ലമെന്റേറിയനായിരുന്നു സമദാനി. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഇനിയും ഉപയോഗിക്കാമെന്നും പാര്‍ട്ടിക്കു അത് ഗുണമാകുമെന്നും അഭിപ്രായം മുസ്ലിം ലീഗിലുണ്ട്. എന്നാല്‍ സമദാനിക്ക് പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്നാണ് വിവരം.

കെഎന്‍എ ഖാദര്‍ ചര്‍ച്ചയില്‍

കെഎന്‍എ ഖാദര്‍ ചര്‍ച്ചയില്‍

വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറാണ് പട്ടികയിലുള്ള മറ്റൊരാള്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഖാദറിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലേക്കില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കാമെന്നും ഏറെ ലോക പരിചയമുള്ള ഖാദറിന് ലോക്‌സഭയില്‍ കൂടുതല്‍ തിളങ്ങാനാകുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

മറ്റൊരു പേരും കേള്‍ക്കുന്നു

മറ്റൊരു പേരും കേള്‍ക്കുന്നു

പ്രവര്‍ത്തകരുടെ താല്‍പ്പര്യം കൂടി കണക്കിലെടുക്കുമ്പോള്‍ സാധ്യത കൂടുതല്‍ സുബൈറിനും ഷംസുദ്ദീനുമാണ്. എന്നാല്‍ സീനിയോരിറ്റി പരിഗണിച്ചാല്‍ സമദാനിക്കും കെഎന്‍എ ഖാദറിനും അവസരം ലഭിച്ചേക്കും. ഇബ്രാഹിം സുലൈമാന്‍ സേഠുവിന്റെ മകന്‍ സിറാജ് സേഠിനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നു.

 രണ്ടിടത്ത് ഏതെങ്കിലും ഒന്നില്‍

രണ്ടിടത്ത് ഏതെങ്കിലും ഒന്നില്‍

ലോക്‌സഭാംഗത്വം രാജിവെക്കുന്ന കുഞ്ഞാലിക്കുട്ടി സ്വന്തം മണ്ഡലമായ വേങ്ങരയിലോ മലപ്പുറത്തോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. രാജ്യസഭാംഗം പിവി അബ്ദുല്‍ വഹാബിന്റെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. അദ്ദേഹം വീണ്ടും മല്‍സരിച്ചേക്കും. അല്ലെങ്കില്‍ നിയമസഭയിലേക്ക് മല്‍സര രംഗത്തുണ്ടാകും. നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സാധ്യത ഏറനാടോ മഞ്ചേരിയിലോ ആണ്.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Muslim league considering four men in Malappuram Lok Sabha by election after PK Kunhalikutty resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X