Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന് യുഡിഎഫ് മടുത്തു?കോണ്‍ഗ്രസിനെതിരെ യുഡിഎഫ് യോഗത്തില്‍ പൊട്ടിത്തെറിച്ച് കുഞ്ഞാലിക്കുട്ടി

നേതാക്കന്മാര്‍ തമ്മില്‍ യോജിപ്പ് വേണമെന്നും, ഇങ്ങനെ പോയാല്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികളുടെ രൂക്ഷ വിമര്‍ശനം. മുസ്ലീം ലീഗ്, ജെഡിയു അടക്കമുള്ള യുഡിഎഫ് ഘടകകക്ഷി പാര്‍ട്ടി നേതാക്കളാണ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ലെന്നും, നേതാക്കന്മാര്‍ തമ്മില്‍ ഒത്തൊരുമ വേണമെന്നുമാണ് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിനെതിരെയും, കേന്ദ്രസര്‍ക്കാരിനെതിരെയും സമരങ്ങല്‍ സംഘടിപ്പിക്കുന്നതില്‍ യുഡിഎഫിന് വീഴ്ച സംഭവിച്ചു. നേതാക്കന്മാര്‍ തമ്മില്‍ യോജിപ്പ് വേണമെന്നും, ഇങ്ങനെ പോയാല്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫിലെ നിലവിലെ സംഭവവികാസങ്ങളില്‍ മുസ്ലീംലീഗിനുള്ള കടുത്ത അതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. മുസ്ലീം ലീഗിന് പിന്നാലെ ജെഡിയു നേതാക്കളും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാത്തതും, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവ് യുദ്ധമായി മാറിയതുമാണ് മുസ്ലീം ലീഗടക്കമുള്ള ഘടകകക്ഷികളെ ചൊടിപ്പിച്ചത്. കേരളത്തിലെ പ്രതിപക്ഷം പരാജയമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ ലീഗ് നേതാക്കളും അനുകൂലിച്ചിരുന്നു.

വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരും...

വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരും...

നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ ഒന്നും ശരിയാവില്ലെന്നും, നേതാക്കന്മാര്‍ തമ്മില്‍ യോജിപ്പ് വേണമെന്നുമാണ് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞത്. ഇങ്ങനെ പോയാല്‍ മുസ്ലീം ലീഗിന് വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിനൊപ്പം ജെഡിയു...

ലീഗിനൊപ്പം ജെഡിയു...

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ലീഗിനെ അനുകൂലിക്കുന്ന നിലപാടാണ് ജെഡിയുവും യോഗത്തില്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്നാണ് ജെഡിയു നേതാക്കള്‍ പറഞ്ഞത്.

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല..

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല..

യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല മുസ്ലീം ലീഗിന്റെ വിമര്‍ശനത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

ആരോപണങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല...

ആരോപണങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല...

യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഇടതുപക്ഷം ഇപ്പോള്‍ സ്വന്തം സര്‍ക്കാരിന്റെ കാലത്തുയരുന്ന ആരോപണങ്ങള്‍ കാണുന്നില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഹര്‍ത്താല്‍ നടത്തില്ല...

ഹര്‍ത്താല്‍ നടത്തില്ല...

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ നടത്തണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നതെങ്കിലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+