കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് അന്യായം; ഖമറുദ്ദീന് മുസ്ലിം ലീഗിന്റെ പിന്തുണ, രാജിവയ്‌ക്കേണ്ട ആവശ്യമില്ല

Google Oneindia Malayalam News

കോഴിക്കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് നേതൃയോഗം. അറസ്റ്റ് അന്യായമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പ്രതികരിച്ചു. അഴിമതി നടന്നിട്ടില്ല. ബിസിനസ് പൊളിയുകയാണ് ചെയ്തത്. അതിന് അറസ്റ്റ് ചെയ്യുന്നത് അസാധാരണമായ നടപടിയാണ്. ഖമറുദ്ദീന്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

08

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് എംഎല്‍എക്കെതിരായ ആരോപണം. നിരവധി പരാതികളാണ് എംഎല്‍എക്കെതിരെ ലഭിച്ചത്. തുടര്‍ന്നാണ് ക്രൈബ്രാഞ്ച് സംഘം ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത്, ലഹരി മരുന്ന് കേസുകളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കവെ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിക്കുന്നു.

കോട്ടയത്ത് സീറ്റ് തര്‍ക്കം; മല്‍സരിക്കാനില്ലെന്ന് ജോസ് പക്ഷത്തിന്റെ ഭീഷണി, ശാന്തമാക്കാന്‍ സിപിഎംകോട്ടയത്ത് സീറ്റ് തര്‍ക്കം; മല്‍സരിക്കാനില്ലെന്ന് ജോസ് പക്ഷത്തിന്റെ ഭീഷണി, ശാന്തമാക്കാന്‍ സിപിഎം

ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചു. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി. വ്യക്തമായ തെളിവ് ലഭിച്ചുവെന്നും അറസ്റ്റ് ഉടനെയുണ്ടാകുമെന്നും ഇതിനിടെ പോലീസ് അറിയിച്ചു. തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇതെല്ലാം അസാധാരണമായ നടപടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍

ഈ അറസ്റ്റ് നിയമപരമായി നിലനില്‍ക്കില്ല. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടണമെന്ന് സര്‍ക്കാരിനില്ല. എന്നാല്‍ ലീഗിന്റെ നിലപാട് മറിച്ചാണ്. നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടലാണ് ലീഗിന്റെ ലക്ഷ്യം. ബിസിനസ് പൊളിയുകയാണുണ്ടായത്. സ്വാഭാവികമായും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കുക എന്നതാണ് ന്യായമായ തീരുമാനം. മുസ്ലിം ലീഗ് നേരത്തെ ഈ നിലപാട് സ്വീകരിച്ചതാണ്. ഇന്നത്തെ യോഗത്തിലും ഇതേ നിലപാടാണ് ഉയര്‍ന്നത്. എന്നാല്‍ അതിന് സമയം അനുവദിക്കാതെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര എംഎല്‍എമാരെ അറസ്റ്റ് ചെയ്യേണ്ടിവരും. ഖമറുദ്ദീന്റെ രാഷ്ട്രീയ ചരിത്രമാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാര്‍ട്ടികള്‍; കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം ബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാര്‍ട്ടികള്‍; കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം

English summary
Muslim League declares full support of MC Kamarudheen MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X