കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുത്; ഏപ്രില്‍, മെയ് മാസങ്ങള്‍ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്

Google Oneindia Malayalam News

കോയമ്പത്തൂര്‍: റമദാന്‍ നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടാന്‍ ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. നോമ്പ് കാലത്തെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രയാസമാകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. അടുത്ത ഏപ്രില്‍, മെയ് മാസങ്ങളിലാണ് റമദാന്‍ നോമ്പ് കാലം. ഈ വേളയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റു പരിപാടികളും ഏറെ പ്രയാസം സൃഷ്ടിക്കും. അതുകൊണ്ടാണ് ലീഗ് പുതിയ ആവശ്യം മുന്നോട്ട് വെക്കുന്നത്.

e

മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. നേരത്തെ നിശ്ചയിച്ചത് പ്രകാരമാണെങ്കില്‍ തിരഞ്ഞെടുപ്പ് നോമ്പ് കാലത്താണ് നടക്കുക. ജൂണ്‍ ആദ്യത്തിലാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറണം. ഈ സാഹചര്യത്തില്‍ ലീഗിന്റെ ആവശ്യം പരിഗണിക്കുമോ എന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

ഗള്‍ഫ് മലയാളികള്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ലീഗ് യോഗം ആവശ്യപ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നതിനും സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരെ യൂത്ത് ലീഗ് നേതാവ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയത് നേരത്തെ വിവാദമായിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടി എപ്പോള്‍ രാജിവയ്ക്കണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജി വേണ്ട എന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെുപ്പിന് ശേഷം യുഡിഎഫിന് അധികാരം കിട്ടിയാല്‍ രാജിവയ്ക്കാമെന്നും അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

English summary
Muslim League demands Kerala Assembly election 2021 do not hold during Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X