കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വാക്‌പോരില്‍ മുസ്ലിം ലീഗിന് അതൃപ്തി; ബിജെപി വരുന്നു... 'വെല്‍ഫെയര്‍' തിരിച്ചടിച്ചോ

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പ് കാലത്തും ശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം നടത്തിയ വാക് പോര് യുഡിഎഫിന് തിരിച്ചടിയായി എന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. ബിജെപി വളരുമ്പോള്‍ യുഡിഎഫിന് ക്ഷീണമാകുന്നുണ്ടോ എന്നും ലീഗ് സംശയം പ്രകടിപ്പിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലിയുള്ള പരസ്യ ചര്‍ച്ചകളും തിരിച്ചടിച്ചുവെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി.

l

മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയില്‍ യുഡിഎഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി യോഗ ശേഷം പറഞ്ഞു. യുഡിഎഫില്‍ പരിഹരിക്കേണ്ട പല വിഷയങ്ങളുമുണ്ട്. ബിജെപി കുറേ വോട്ട് പിടിക്കുന്നു, അതാരെ ബാധിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

Recommended Video

cmsvideo
തിരഞ്ഞെടുപ്പിലെ തിരിച്ചടി കനത്തത്‌; തോൽവി യുഡിഎഫ് വിശദമായി പരിശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വാക്‌പോര് തിരിച്ചടിച്ചു എന്നാണ് യോഗം വിലയിരുത്തിയത് എന്ന് അറിയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി വലിയ തര്‍ക്കമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ പിന്തുണച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളിപ്പറയുകയാണ് ചെയ്തത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത ശക്തമാണ് എന്ന തോന്നലുണ്ടാക്കി. തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് ഇത് ദോഷമുണ്ടാക്കി എന്നാണ് മുസ്ലിം ലീഗ് ഉന്നതാധികാര യോഗത്തില്‍ ചര്‍ച്ചയായത്.

നിലമ്പൂരില്‍ കോണ്‍ഗ്രസിന് അടിപതറിയത് ആ സംഭവത്തോടെ... ഒപ്പം പിവി അന്‍വറിന്റെ പൂഴിക്കടകനുംനിലമ്പൂരില്‍ കോണ്‍ഗ്രസിന് അടിപതറിയത് ആ സംഭവത്തോടെ... ഒപ്പം പിവി അന്‍വറിന്റെ പൂഴിക്കടകനും

സംവരണ വിഷയത്തിലെ സമര പ്രഖ്യാപനം, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തര്‍ക്കമായത് തുടങ്ങിയവയെല്ലാം തെക്കന്‍ കേരളത്തില്‍ യുഡിഎഫിനെ ബാധിച്ചു എന്ന് ചില ലീഗ് നേതാക്കള്‍ പറയുന്നു. ബിജെപി നേട്ടമുണ്ടാക്കുമ്പോള്‍ യുഡിഎഫിനെ ദോഷമായി ബാധിക്കുന്നുണ്ടോ എന്നത് പരിശോധിക്കണം. 19ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അഭിപ്രായം പറയും. ഈ മാസം 23ന് മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം വിളിച്ചിട്ടുണ്ട്. ലീഗ് ദേശീയ നേതൃയോഗം ജനുവരി 2ന് കോയമ്പത്തൂരില്‍ ചേരാനം തീരുമാനിച്ചു. സുപ്രധാന തീരുമാനങ്ങള്‍ കോയമ്പത്തൂരിലെ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. തമിഴ്‌നാട്, കേരള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

English summary
Muslim League Dissatisfaction over UDF Performance in Kerala Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X