Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് മാനസപുത്രനോ പുത്രിയോ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: മുസ്ലീം ലീഗിന് മാനസപുത്രനോ പുത്രിയോ ഉണ്ടെന്ന് ഇനി ആരും സംശയിക്കേണ്ടതില്ല. കാരണം മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയും ആയ പികെ കുഞ്ഞാലിക്കുട്ടി തന്നെ അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

എവിടെ നിന്നാണ് മാനസപുത്രന്‍/പുത്രി എന്ന പ്രയോഗം വന്നത് എന്ന് സംശയിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരവും കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന, സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Kunjalikkutty

ടിഒ സൂരജിന്റെ വീടുകളിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് മുസ്ലീം ലീഗുമായുള്ള ബന്ധമായിരുന്ന ചര്‍ച്ചയായിരുന്നു. പ്രത്യേകിച്ചും ലീഗ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി കൂടിയായിരുന്നു സൂരജ്. വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ അനുവാദത്തോടെയുള്ള വിജിലന്‍സ് പരിശോധന.

മുസ്ലീം ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുളള നേതാവെന്നാണ് മാധ്യമങ്ങള്‍ ടിഒ സൂരജിനെ വിശേഷിപ്പിക്കുന്നത്. അത് മാറാട് കലാപ കാലത്ത് കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കുന്ന കാലം മുതലേ ഉള്ളതാണെന്നും പലരും ആരോപിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ടിഒ സൂരജുമായി മാത്രമല്ല, അഴിമതി നടത്തുന്ന ഒരു ഉദ്യോഗസ്ഥരുമായും ലീഗിന് ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയില്‍ യുഡിഎഫ് യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+