കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യമെങ്കില്‍ മിനിറ്റ്‌സ് തിരുത്തേണ്ടി വരും; സലാമിന്റെ ശബ്ദരേഖ പുറത്ത്, ലീഗ് കുരുക്കില്‍

Google Oneindia Malayalam News

കോഴിക്കോട്: എം എസ് എഫ്- ഹരിത വിവാദത്തില്‍ എം എസ് എഫ് മിനിറ്റ്‌സ് തിരുത്താന്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടുവെന്ന് സൂചന. ആവശ്യം വന്നാല്‍ മിനിറ്റ്‌സ് തിരുത്തേണ്ടി വരുമെന്ന മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റ്‌സ് തിരുത്തേണ്ടി വരുമെന്നാണ് പുറത്തുവന്ന ശബ്ദരേഖയില്‍ പി എം എ സലാം പറയുന്നത്. എന്നാല്‍ തിരുത്തണമെന്ന് സലാം ആവശ്യപ്പെടുന്നില്ല.

അതേസമയം മിനിറ്റ്‌സ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഇടപെട്ട് മാറ്റിയെന്ന് മുന്‍ എം എസ് എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പൊലീസിന് മൊഴി നല്‍കി. വെള്ളയില്‍ പൊലീസിനാണ് ലത്തീഫ് തുറയൂര്‍ മൊഴി നല്‍കിയിരിക്കുന്നത്. മിനിറ്റ്‌സ് തന്റെ കൈയിലില്ലെന്നാണ് ലത്തീഫ് തുറയൂര്‍ പറയുന്നത്. ഒറിജിനല്‍ മിനിറ്റ്‌സ് ആബിദ് ഹുസൈന്‍ തങ്ങളെ ഏല്‍പ്പിച്ചിരുന്നുവെന്നും പൊലീസിനു കൈമാറുമെന്ന വാക്ക് പാലിക്കപ്പെട്ടിരുന്നില്ലെന്നും ലത്തീഫ് തുറയൂര്‍ ആരോപിച്ചു.

msf

ഹരിത വിവാദത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്ന് നീക്കിയത്. ഹരിത വിഷയത്തില്‍ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. നിലവില്‍ം ആബിദ് ആറങ്ങാടിക്കാണ് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

'ആർഎസ്എസിന്റെ പക്ഷം പിടിച്ച് ജീവിക്കുന്ന ഉണ്ണി മുകുന്ദൻ', സിനിമ കാണരുതെന്ന് കമന്റ്; ചുട്ടമറുപടിയുമായി നാദിർഷ'ആർഎസ്എസിന്റെ പക്ഷം പിടിച്ച് ജീവിക്കുന്ന ഉണ്ണി മുകുന്ദൻ', സിനിമ കാണരുതെന്ന് കമന്റ്; ചുട്ടമറുപടിയുമായി നാദിർഷ

ലത്തീഫിനൊപ്പം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ഫവാസ്, പ്രവര്‍ത്തക സമിതി അംഗം കെ വി ഹുദൈഫ് എന്നിവര്‍ക്കെതിരേയും പുറത്താക്കിയിട്ടുണ്ട്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. ഹരിത വിഭാഗവും എം എസ് എഫും തമ്മിലുണ്ടായ പ്രശ്‌നത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഹരിത വിഷയത്തില്‍ നവാസിനെതിരെ ലത്തീഫ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് എം എസ് എഫ് വനിതാ വിഭാഗമായ ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്റായ പി കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്.

 അഖിലേഷിന് ബിജെപിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മുലായത്തിന്റെ മരുമകള്‍ ബിജെപിയിലേക്ക് അഖിലേഷിന് ബിജെപിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മുലായത്തിന്റെ മരുമകള്‍ ബിജെപിയിലേക്ക്

Recommended Video

cmsvideo
അയ്യോ ഞാൻ VIP യോ ? ദേ പുട്ടില്‍ എത്ര തരം പുട്ടുണ്ടെന്ന് ചോദിച്ചാല്‍ പറയാം,

English summary
Muslim League leadership has intervened to correct the MSF minutes in the MSF-haritha controversy. PMA Salam said in an audio recording that the minutes would have to be edited if the leaders demanded it. But Salam does not demand correction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X