• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നിത്തലക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നത് പഴകിപ്പുളിച്ച ആരോപണം, സിപിഎമ്മിനെതിരെ മുസ്ലീം ലീഗ്

തിരുവനന്തപുരം: ആർഎസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കോൺഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബിജെപിയെ പോലെ അധ്വാനിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് കെപിഎ മജീദ് കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത് കേസിൽ നാണംകെട്ട സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയിൽനിന്നാണ് ചെന്നിത്തലക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നും കെപിഎ മജീദ് ആരോപിച്ചു.

അഴിമതിക്കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

അഴിമതിക്കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: ''പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ സർക്കാർ അകപ്പെട്ട അഴിമതിക്കേസുകളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ്. സ്വർണ്ണക്കടത്ത് കേസിൽ നാണംകെട്ട സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയിൽനിന്നാണ് ചെന്നിത്തലക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

cmsvideo
  Pinarayi Vijayan Criticizes Ramesh Chennithala | Oneindia Malayalam
  സിപിഎം കളിച്ച കളി

  സിപിഎം കളിച്ച കളി

  കോൺഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബി.ജെ.പിയെ പോലെ അധ്വാനിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് എല്ലാവർക്കുമറിയാം. കോൺഗ്രസിന് പകരം ബി.ജെ.പിക്ക് ദൃശ്യത നൽകാൻ ശബരിമല വിഷയത്തിൽ ഉൾപ്പെടെ സിപിഎം കളിച്ച കളി എല്ലാവരും കണ്ടതാണ്. സ്വന്തം പാർട്ടിയുടെ ആർ.എസ്.എസ് ബന്ധം മറച്ചുവെക്കാനും സർക്കാരിനെതിരായ അഴിമതികൾ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയോട് പക തീർക്കാനുമാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്.

  ആരാണ് ബിജെപിക്ക് കുടപിടിച്ചത്

  ആരാണ് ബിജെപിക്ക് കുടപിടിച്ചത്

  പതിറ്റാണ്ടുകളായി മതേതര ചേരിക്ക് കരുത്ത് പകരുകയും വർഗ്ഗീയ ശക്തികളോട് പൊരുതുകയും ചെയ്യുന്ന ചെന്നിത്തലയെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

  സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നതായി പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പാലത്തായി പീഡനക്കേസിൽ ആരാണ് ബി.ജെ.പിക്ക് കുടപിടിച്ചതെന്ന് പറയേണ്ട കാര്യമില്ല.

  ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് ബന്ധം

  ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് ബന്ധം

  കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആർ.എസ്.എസ്സുകാരെ പോലും പിടികൂടാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കായംകുളത്തെ ആർ.എസ്.എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്. 1977 മുതൽ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസ്സുമായി ബന്ധപ്പെടുന്ന പാർട്ടിയാണ് സി.പി.എം.

  മൗനം ആരും മറന്നിട്ടില്ല

  മൗനം ആരും മറന്നിട്ടില്ല

  അന്ധമായ കോൺഗ്രസ് വിരോധം കൊണ്ട് ബിജെപിയെ അധികാരത്തിലേക്ക് ആനയിച്ചത് സിപിഎമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണ്. എസ്എഫ്ഐയും എബിവിപിയും പലപ്പോഴും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാൽ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്. റിയാസ് മൗലവി, ഫൈസൽ വധക്കേസുകളിൽ സിപിഎം പുലർത്തിയ മൗനം ആരും മറന്നിട്ടില്ല''.

  English summary
  Muslim League General Secretary KPA Majeed supports Ramesh Chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more