Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീം ലീഗ്‌ വര്‍ഗീയ പാര്‍ട്ടി'; മുഖ്യമന്ത്രിയെ ശരിവെച്ച്‌ എ വിജയരാഘവന്‍

ന്യൂഡല്‍ഹി: മുസ്ലിം ലീഗ്‌ വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഈ വര്‍ഗീയത തുറന്ന്‌ കാണിച്ചപ്പോഴുള്ള മാനസിക ബുദ്ധിമുട്ടാണ്‌ വിമര്‍ശനത്തിനെന്ന്‌ എ വിജയരാഘവന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിലൂടെ പ്രകടിപ്പിച്ചത്‌ തികച്ചും ശരിയായ കാര്യമാണ്‌. മുസ്ലീം ലീഗ്‌ കൂടുതല്‍ മത മൗലീക വാദ നിലപാടുകളിലേക്ക്‌ നീങ്ങി. ഇത്‌ ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദു തീവ്രവാദത്തെ സഹായിക്കുന്ന നിലപാടാണ്‌ ഇപ്പോള്‍ ലീഗിന്റേത്‌. അത്‌ വിമര്‍ശിക്കപ്പെടണെമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

vijayaraghavan

സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെ തന്നെ നിയന്ത്രിക്കുകയെന്ന നിഗൂഢ താല്‍പര്യം കൂടി ലീഗ്‌ അജണ്ടയില്‍ ഉണ്ടായിരുന്നു. അതിന്‌ കോണ്‍ഗ്രസ്‌ വിധേയമായി, എന്നാല്‍ കേരളം വിധേയമാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മതേതര ചേരിയിലുള്ള മുസ്ലീം വിഭാഗത്തെ ലീഗ്‌ മതമൗലീക പക്ഷത്ത്‌ എത്തിച്ചു. മുസ്ലീം സമുദായത്തിലെ ഭൂരിപക്ഷ ആളുകളും ലീഗിന്റെ ഈ നീക്കത്തിനെതിരാണെന്നും മുസ്ലീങ്ങള്‍ വിശ്വാസമുള്ളവരാണെങ്കിലും മതേതരാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഉടനീളം ഇടതുപക്ഷമാണ്‌ വര്‍ഗീയതക്കെതിരെ നിലപാട്‌ എടുത്തതെന്നും വിജരാഘവന്‍ ആവര്‍ത്തിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+